Connect with us

Hi, what are you looking for?

NEWS

പോക്‌സോ ബോധവല്‍ക്കരണം: ബി.ആര്‍.സി തല ഏകദിന പരിശീലനം സംഘടിപ്പിച്ചു

കോതമംഗലം: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രാശിക്ഷ കേരളം കോതമംഗലം ബിആര്‍സിയും സംയുക്തമായി പോക്‌സോ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോതമംഗലം ഉപജില്ലയിലെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകര്‍ക്കാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചത്. സൗഹൃദ ക്ലബ് കോര്‍ഡിനേറ്റര്‍,കരിയര്‍ മാസ്റ്റര്‍,സ്‌കൂള്‍ കൗണ്‍സിലര്‍ എന്നിവരെ ഉള്‍പ്പെടുത്തി 19 എച്ച് എസ് എസ് & വി എച്ച് എസ് എസ് സ്‌കൂളുകളില്‍ നിന്നും അന്‍പതില്‍പ്പരം അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് പി.ടി. നിര്‍വഹിക്കുകയും യോഗത്തിന് മെന്റര്‍ അക്കാദമി ഡയറക്ടര്‍ ആശാ ലില്ലിതോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ സജീവ് കെ.ബി, ആര്‍പിമാരായ പമീല കെ അഗസ്റ്റിന്‍ സിജിമോള്‍ പി.ജെ, ക്ലസ്റ്റര്‍ കോ -ഓര്‍ഡിനേറ്റര്‍ സിജു ജോസഫ്,ലീഗല്‍ സര്‍വീസ് കമ്മറ്റി കോതമംഗലം താലൂക്കിന്റെ പ്രതിനിധി എല്‍ദോ പി എം എന്നിവര്‍ ക്ലാസ് നയിച്ചു. ജൂലൈ 30 നകം എല്ലാ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും കുട്ടികള്‍ക്ക് പോക്‌സോ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും.

 

You May Also Like

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

NEWS

കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക്...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം:ബി.ജെ.പി. സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾകെതിരെ സംയുക്ത തൊഴിലാളി യൂണിൻ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒൻപതിന് നടത്തിയ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. രാവിലെ 10 മണിക്ക് പണിമുടക്കിയ തൊഴിലാളികൾ ചെറിയ പള്ളിത്താഴത്ത്...

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

NEWS

കോതമംഗലം : നൂനൂറ്റി വിശാല കൂട്ടായ്മ കറുകടം സെൻ്റ് തോമസ്’ സൺഡേ സ്‌കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ.പി. കുര്യാക്കോസ് കളപ്പുരയിൽ അദ്ധ്യക്ഷത വഹിച്ചു.വികാരി,...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്കിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള ബ്ലോക്ക് പഞ്ചായത്ത് അവാർഡ് കുട്ടമ്പുഴ പഞ്ചായത്തിന് ലഭിച്ചു. 2024 –...

error: Content is protected !!