Connect with us

Hi, what are you looking for?

NEWS

പി എം എ വൈ – നഗരം ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നടത്തി

കോതമംഗലം: നഗരസഭ പി എം എ വൈ – നഗരം ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നഗരസഭ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി തോമസ് , രെമ്യ വിനോദ്, കൗൺസിലർമാരായ സിജു എബ്രഹാം, റോസ്സിലി ഷിബു, റിൻസ് റോയ്, പി ആർ ഉണ്ണികൃഷ്ണൻ, എൽദോസ് പോൾ, സിജോ വർഗീസ്, സിബി സ്കറിയ ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

പൂർത്തീകരിച്ച ഭവനങ്ങൾക്ക് താക്കോൽ ദാന കർമം നടത്തി. പി എം എ വൈ -അർബൻ – ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയവരെ അഭിനന്ദിച്ചു. പദ്ധതി പ്രകാരം ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്ക് ഫല വൃക്ഷ തൈകൾ വിതരണം നടത്തി. ആക്സിസ് ബാങ്ക് പ്രതിനിധി ഹോം ലോൺ നെ കുറിച്ച് അവബോധനം നടത്തി.’മാലിന്യ സംസ്കരണം വീടുകളിൽ ‘ എന്ന വിഷയത്തേക്കുറിച്ചു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എൻജിനീയർ അശ്വിനി സുകു ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...