Connect with us

Hi, what are you looking for?

CHUTTUVATTOM

ട്യൂഷന് പോയി മടങ്ങിവരുമ്പോൾ കനാൽ റോഡിൽ കിടന്ന് കിട്ടിയത് അരലക്ഷം രൂപ; ഉടമസ്ഥനെ കണ്ടെത്തി പണം കൈമാറി.

കോതമംഗലം : കളഞ്ഞു കിട്ടിയ അര ലക്ഷം രൂപ തിരികെയേൽപിച്ച് അയിരൂർപാടം സ്വദേശികളായ ഫർഹാൻ ബഷീറും യാസിർ അഷ്റഫും നാടിനാകെ മാതൃകയായി . ഇന്ന് രാവിലെ നെല്ലിക്കുഴിയിൽ ട്യൂഷനു പോയി മടങ്ങിവരവെ പിണ്ടിമന പഞ്ചായത്ത് തൈക്കാവുംപടിക്ക് സമീപമുള്ള കനാൽ ബണ്ട് റോഡിൽ നിന്നാണ് അരലക്ഷം രൂപയുടെ നോട്ട്കെട്ട് കിട്ടിയത്. കോട്ടപ്പടി സ്റ്റേഷനിൽ വിവരം അറിയിച്ച് പോലീസിന് കൈമാറി .പണത്തിന്റെ ഉടമസ്ഥനായ പുലിമല അമ്പലക്കാട്ട് കോൺട്രാക്ടർ ജോർജിന് കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ അനിൽ കെ കരുണാകരൻ കൈമാറി . പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാർട്ടി ലീഡർ എസ് എം അലിയാർ കുട്ടികളുടെ സത്യസന്ധതയെയും നാടിനാകെ മാതൃകയായ പ്രവൃത്തിയെയും യോഗത്തിൽ അഭിനന്ദിച്ച് സംസാരിച്ചു .

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗം എം എം അലി, കോട്ടപ്പടി ഈസ്റ്റ് സർവീസ് ബാങ്ക് പ്രസിഡണ്ട് കെ എസ് സുബൈർ ,സി പി ഒ സുധി, പൊതുപ്രവർത്തകനായ കരിം കാട്ടക്കുഴി , കോൺട്രാക്ടർ മൊയ്തീൻ കുഞ്ഞ് നെല്ലിമറ്റം ,ഷൗക്കത്ത് നെല്ലിമറ്റം , മൈതീൻ കാഞ്ഞിരക്കോടൻ ,ഷാഹുൽ ഹമീദ് ആലക്കട എന്നിവർ സന്നിഹിതരായിരുന്നു . കുട്ടികൾ ഇരുവരും കോട്ടപ്പടി മാർ ഏലിയാസ് ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും അയിരൂർ പാടം എഫ് സി അണ്ടർ ഫോർട്ടീൻ ടീമിലെ മികച്ച കളിക്കാരുമാണ് . ഫർഹാൻ ,അയിരൂർപാടം സെയ്തുകൂടി ബഷീർ ( റഷീദ്) ,ഷിംന ദമ്പതികളുടെ മകനും യാസിർ ,അയിരൂർപാടം കാപ്പുശാലിൽ അഷറഫ് അലി (മമ്മുട്ടി ) ,ഷർഫീന ദമ്പതികളുടെ മകനുമാണ് .

You May Also Like

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലം വെറ്റിലപ്പാറയില്‍ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തില്‍ ഗുരുതരമായ...

NEWS

കോതമംഗലം : മുപ്പത് ലക്ഷത്തിലേറെ എം .എൽ .എ .ഫണ്ട് ചിലവഴിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപ്പാടം കളിസ്ഥല പുനർ നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന് പരാതി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ...

NEWS

കോട്ടപ്പടി : ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും,എറണാകുളം എംപ്ലോയബിലിറ്റി സെൻററും ചേർന്ന് കോട്ടപ്പടി മാർ ഏലിയാസ് കോളേജിന്റെ സഹകരണത്തോടെ ഉദ്യോഗ് 25 എന്ന പേരിൽ മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട കോതമംഗലം...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ടിന് അപൂർവ്വ നേട്ടം. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് തിയോളജിക്കൽ സ്റ്റഡീസിന് സ്കോളര്‍ഷിപ്പോടെ പ്രവേശനം...

CHUTTUVATTOM

കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...

CHUTTUVATTOM

കോതമംഗലം: പെരിയാർ വാലി കനാലിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. പിണ്ടിമന അയിരൂർപ്പാടത്തിനു സമീപം തോളലിയിലാണ് സംഭവം. ഉത്തർപ്രദേശ് സഹരൻപൂർ സ്വദേശി ആജം...

NEWS

കോതമംഗലം : 3.73 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ദൂരം നിർമ്മിക്കുന്ന ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പിണ്ടിമന...

NEWS

കോതമംഗലം: പാനിപ്ര- വടാശ്ശേരി ഗവ.യു പി സ്കൂളിൻറെ 77- മത് വാർഷികം നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . കുട്ടികളുടെ കലാപരിപാടികൾ ‘കലയാട്ടം’ പ്രമുഖ സിനിമ ആർട്ടിസ്റ്റ്...

CHUTTUVATTOM

വേട്ടാംപാറ : മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച തെറ്റായ സത്യവാങ്മൂലത്തിന് എതിരെ കളക്ട്രേറ്റിൽ വകുപ്പിന്റെ ജില്ല ഓഫീസിനു മുൻപിൽ വേട്ടാംപാറ പൗരസമിതി പ്രതിഷേധ ധർണ്ണ നടത്തി . വേട്ടാപാറ നോബൽ...

NEWS

കോതമംഗലം :- കോട്ടപ്പടിക്കു സമീപം വാവേലിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ചാക്കോയുടെ പശുവിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. സമീപത്ത് വലിയ കാല്പാടുകൾ കണ്ടതിനാൽ കടുവയാണെന്ന് നാട്ടുകാർ സംശയം...

error: Content is protected !!