പിണ്ടിമന : ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പിണ്ടിമന കൃഷിഭവൻ്റെ നേതൃത്തിൽ മണ്ണ് സംരക്ഷണദിനാചരണവും ബോധവത്ക്കരണ ക്യാമ്പയിനും നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു കർഷകനായ മാലിയിൽ എം.ജെ.കുര്യനോട് പരിശോധനക്കുള്ള മണ്ണ് സാമ്പിൾ ഏറ്റുവാങ്ങിക്കൊണ്ട് ദിനാചരണത്തിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ സിബി പോൾ, ബേസിൽ എൽദോസ്, മേരി പീറ്റർ, പഞ്ചായത്തംഗങ്ങളായ സിജി.ആൻ്റണി, വിത്സൺ.കെ.ജോൺ, ലത ഷാജി, ടി.കെ.കുമാരി, എസ്.എം.അലിയാർ, ലാലി ജോയി, രാധാമോഹനൻ, കാർഷിക വികസന സമിതിയംഗംങ്ങൾഎന്നിവർ സംസാരിച്ചു. മണ്ണിനെ ആസ്പദമാക്കി ജോസഫ് മാലിപ്പാറ കവിത ആലപിച്ചു.
കാർഷിക വിളകളിൽ മണ്ണിനങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ കോതമംഗലം കൃഷിഭവനിലെ അസിസ്റ്റൻറ് കൃഷി ഓഫീസർ ഇ.പി.സാജു കർഷകർക്ക് ബോധവത്ക്കരണ ക്ലാസ്സെടുത്തു. പിണ്ടിമന കൃഷിഭവൻ പരിധിയിലെ കർഷകർക്ക് സൗജന്യമായി മണ്ണ് പരിശോധനക്ക് അവസരമുണ്ടായിരിക്കുന്നതാണ്. കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.