Connect with us

Hi, what are you looking for?

CHUTTUVATTOM

പിണ്ടിമനയിലെ ഇരുപതുവർഷത്തെ തരിശ് നിലത്തിൽ നൂറ് മേനി വിളവ്

പിണ്ടിമന ;  കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ഇരുപത് വർഷമായി തരിശ് കിടന്ന പിണ്ടിമന പഞ്ചായത്തിലെ എഴാം വാർഡിലെ മുന്നേക്കർ പാടത്തെ വിളവെടുപ്പിൽ നൂറ് മേനി വിളവ്.വർഷങ്ങളായി തരിശ് കിടന്ന പുതുപ്പളേടത്ത് ഡോ. ചെല്ലമ്മയുടെ ഉടമസ്ഥതയിലുള്ള ഭൂമി പിണ്ടിമന വിജയഭവൻ വീട്ടിൽ ജയചന്ദ്രൻ ബാലകൃഷ്ണപിള്ള പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള തരിശ് നെൽകൃഷിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായങ്ങളും , കൃഷിഭവനിൽ നിന്ന് സൗജന്യമായി കക്കയും,വിത്തും നൽകിക്കൊണ്ട് കൃഷിഭവന്റെ പൂർണ്ണ പിന്തുണ കർഷകന് നൽകിയിരുന്നു. നെൽകൃഷിക്ക് പുറമെ കൂൺ കൃഷിയും വ്യാപിപ്പിച്ചു കൊണ്ട് നെൽകൃഷിയിൽ നിന്നും വിവിധങ്ങളായ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കാനാണ് ഈ കർഷകൻ ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ തരിശ് ഭൂമികൾ കണ്ടെത്തി വിവിധതരത്തിലുള്ള കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് പിണ്ടിമന പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടു ഇതിനോടകം നിരവധി തരിശ് ഭൂമികളിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കാർഷിക പദ്ധതികളാണ് നടപ്പാക്കി വരുന്നുത്.

പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഇ.എം മനോജ്, കൃഷി അസിസ്റ്റന്റുമാരായ ഇ.പി സാജു , വി.കെ.ജിൻസ്, മീനു കെ.ബി, പാടശേഖര സമിതി സെക്രട്ടറി ബെന്നി പുതുക്കയിൽ , രാധാ മോഹനൻ , മോഹനൻ മോളത്ത് എന്നിവർ കൊയ്ത്തുത്സവ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...