Connect with us

Hi, what are you looking for?

CHUTTUVATTOM

ശുദ്ധജല പൈപ്പ് പൊട്ടൽ പതിവായി; മാലിപ്പാറക്കാർക്ക് കുടി വെള്ളം മുടങ്ങി.

കോതമംഗലം : മലയോര പാത കടന്നു പോകുന്ന മാലിപ്പാറയിൽ ശുദ്ധ ജല പൈപ്പ് ലൈൻ പൊട്ടുന്നത് പതിവായി. ഇതുമൂലം മാലിപ്പാറ നിവാസികളുടെ വെള്ളം കുടി മുട്ടിയിരിക്കുകയാണ്. മാലിപ്പാറക്കു പുറമെ, അനോട്ടുപാറ, ആലിൻചുവട് തുടങ്ങിയ പ്രദേശങ്ങളിലും ജല അതോറിട്ടിയുടെ കുടി വെള്ളം മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാലിപ്പാറ സൊസൈറ്റി പടിയിൽ ആണ് പൈപ്പ് പൊട്ടിയിരിക്കുന്നത്.

ഭാര വണ്ടികൾ അമിതമായി ഓടുന്നതാണ് പൈപ്പ് പൊട്ടൻ കാരണം എന്നാണ് നാട്ടുകാരുടെ ആക്ഷേപം.സമീപ പ്രദേശങ്ങളിൽ പാറമടകൾ ധാരാളം ഉള്ളതിനാൽ ടിപ്പർ, ടോറസ് പോലുള്ള ഭാരവാഹനങ്ങൾ നിരവധിയാണ് ഇതിലൂടെ കരിങ്കല്ല്, മെറ്റൽ, എന്നിവയുമായി ചീറി പായുന്നത്. ഇതു മൂലം റോഡുകൾ പൊട്ടിപ്പൊളിഞ്ഞു ഗർത്തങ്ങൾ ആകുകയും കുടി വെള്ള പൈപ്പുകൾ പൊട്ടുന്നത് പതിവ് സംഭവമായി മാറുകയും ചെയ്യുന്നു.

ODIVA

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...