Connect with us

Hi, what are you looking for?

NEWS

കര നെൽകൃഷിയിൽ പിണ്ടിമനയിലെ പെൺകരുത്തിൽ നൂറ് മേനി വിളവ്

പിണ്ടിമന : കാർഷിക വികസന വകുപ്പുന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിൽ കിസാൻ മിത്ര വനിതാ ഗ്രൂപ്പ് നടത്തിയ കര നെൽകൃഷിയിൽ നൂറ് മേനി വിളവ്.  പതിനൊന്നാം വാർഡിലെ മുത്തംകുഴി മാലിയിൽ എം.ജെ ഐസക്കിന്റെ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കൃഷിഭവനിൽ നിന്നും നൽകിയ ഉമ നെൽ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. പിണ്ടിമനയിലെ കാർഷിക മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കുന്ന കാർഷിക ഗ്രൂപ്പാണ് കിസാൻമിത്ര വനിതാ ഗ്രൂപ്പ് . മുത്തംകുഴിയിൽ നടന്ന കൊയ്ത്തുത്സവം പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉത്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി.സിന്ധു പദ്ധതി വിശദീകരിച്ചു. കൃഷി വകുപ്പിന്റെ സുസ്ഥിര നെൽകൃഷി പദ്ധതി പ്രകാരം ആനുകൂല്യം നൽകും.

ഗ്രാമപഞ്ചായത്തംഗങ്ങളായ ലാലി ജോയി, എസ്.എം. അലിയാർ, റ്റി.കെ കുമാരി , സിജി ആന്റണി, കൃഷി ഓഫീസർമാരായ ഇ.എം അനീഫ, സി.എം.ഷൈല കൃഷി അസിസ്റ്റന്റുമാരായ വി.കെ. ജിൻസ്, രാജേഷ് ഖന്ന, എം.ജെ.കുര്യൻ ,കെ.പി. ഷിജോ, രഞ്ജിത്ത് തോമസ്സ് , ആദില യൂസഫ് , ഹരിപ്രിയ കിസാൻ മിത്ര വനിതാ ഗ്രൂപ്പ് അംഗങ്ങളായ രാധാ മോഹനൻ ,സാറാക്കുട്ടി ജോർജ് , കുമാരി രാജപ്പൻ , വത്സല ഗോപാലകൃഷ്ണൻ , ജെമിനി കുര്യൻ, സാലി ജോസ് ,അത്താണിക്കൽ എൽ.പി സ്കൂളിലെ അദ്ധ്യാപകരായ സുബൈദ, മിന്റു, ബിനി, അമൃത ശശി, ഡോണ, ജെസ്സാന, ഷിംന എന്നിവർ പങ്കെടുത്തു. കർഷക വേഷമണിഞ്ഞ കുട്ടികളുടെ കൊയ്ത്തുപാട്ടുകൾ കൊയ്ത്തുത്സവത്തിന് കൊഴുപ്പേകി.
അടുത്ത വർഷം മുതൽ പഞ്ചായത്തിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങളിലും കര നെൽകൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി.

You May Also Like

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...

NEWS

കോതമംഗലം : സെൻട്രൽ റോഡ് ഫണ്ട്: ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിൻറെ ടെൻഡർ പൂർത്തികരിച്ചു . ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ടെൻഡർ പൂർത്തികരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും...

NEWS

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ്...