പിണ്ടിമന : അയിരൂർപാടത്ത് പെരിയാർ വാലി കനാലിലേക്ക് പെട്ടിഓട്ടോ റിക്ഷ മറിഞ്ഞു. ഡ്രൈവർ അൽഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പെരിയാർ വാലി മെയിൻ കനാലിന്റെ അയിരൂർ പാടം പള്ളിപടി ഭാഗത്താണ് അപകടം. ഇന്ന് ഉച്ചയോടെ മത്സ്യകച്ചവടം കഴിഞ്ഞ് മടങ്ങിയ പെട്ടിഓട്ടോ നിയന്ത്രണം വിട്ട് ഇരുപത്തി അഞ്ച് അടിയോളം താഴെക്ക് പതിക്കുകയായിരുന്നു.
കനാലിലേക്ക് ഓട്ടോ മറിയുന്ന ശബ്ദം കേട്ട വഴിയാത്രക്കാരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. വാഹനം താഴേക്ക് പതിച്ചെങ്കിലും ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഓടി കൂടിയ നാട്ടുകാർ വാഹനം കെട്ടിവലിച്ച് കനാലിൽ നിന്നും കയറ്റി വിടുകയായിരുന്നു.