കോതമംഗലം :: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ” ഞങ്ങളും കൃഷിയിലേക്ക് ” പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയാരംഭിച്ചു.പഞ്ചായത്തിലെ മുത്തംകുഴി ആറാം വാർഡിലെ മികച്ച കർഷകരിലൊളായ പുന്നക്കൽ എൽദോസ് എന്ന കർഷകൻ്റെ സ്വന്തം ഭൂമിയാണ് കൃഷിക്കായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തെരെഞ്ഞെടുത്തിരിക്കുന്നത്.വിവിധ പച്ചക്കറി ഇനങ്ങളായ വെണ്ട,തക്കാളി,മുളക്,വഴുതന,വ്ളാത്താങ്കര ചീര തുടങ്ങി അത്യുല്പാദനശേഷിയുള്ള ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.കൃഷിയിടത്തിൽ നടന്ന വിത്തിടൽ ചടങ്ങ് ആൻ്റണി ജോൺ എം എൽ എ ഉദ്ഘടാനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷ സിബി പോൾ,പഞ്ചായത്തംഗങ്ങളായ എസ് എം അലിയാർ,ലത ഷാജി,ലാലി ജോയി,കെ കെ അരുൺ,കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു,കൃഷി ഓഫീസർമാരായ ജിജി ജോബ്,കെ എ സജി,കാർഷിക വികസന സമിതിയംഗങ്ങൾ,കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തരിശ് ആയി കിടക്കുന്ന പഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളും ഏറ്റെടുത്ത് കൃഷി ചെയ്യിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാനാണ് കൃഷിഭവൻ്റെയും പഞ്ചായത്തിൻ്റേയും ലക്ഷ്യം.കൃഷി ഓഫീസർ ഇ എം അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി കെ ജിൻസ് നന്ദിയും പറഞ്ഞു.
