കോതമംഗലം: എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ആന്റണി ജോൺ (കോതമംഗലം) എൽദോ എബ്രഹം (മുവാറ്റുപുഴ) എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനം കോതമംഗലം ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്.ഇലക്ഷൻ കമ്മറ്റി ചെയർമാൻ എൻ.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോതമംഗലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ, മുവാറ്റുപുഴ എൽ.ഡി.എഫ്.സ്ഥാനാർത്ഥി എൽദോ എബ്രഹാം, യാക്കോബായ സഭാ മുൻ സെക്രട്ടറി തമ്പു ജോർജ്ജ് തുകലൻ, മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, മുൻ എം.പി.ജോയിസ് ജോർജ്ജ്, മുൻ എം.എൽ.എ. എം.വി.മാണി, പിന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ടി.കെ.സുരേഷ്, സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ എൽ.ഡി.എഫ് കൺവീനർ ആർ അനിൽ കുമാർ, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്.സതിഷ്, ‘,എൽ ഡി.എഫ്. നേതാക്കളായ പി.എൻ.ബാലകൃഷ്ണൻ, ഇ.കെ.ശിവൻ, ഷാജി മുഹമ്മദ്, എ.ആർ.വിനയൻ, ടോമി ജോസഫ്, മനോജ് ഗോപി ,എൻ.സി.ചെറിയാൻ, ബാബു പോൾ, ടി.പി.തമ്പാൻ, ഷാജി പീ ച്ചക്കര, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ദാനി, റഷീദ സലിം ,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ പി.എം.മജീദ്, ഖദീജ മുഹമ്മദ്, വിജയൻ നങ്ങേലിൽ, ഇ.വി.എം സണ്ണി, അസ്സീസ് റാവുത്തർ, പി.ആർ.ഗംഗാദരൻ, മേരി പൈലി തുടങ്ങിയവർ പങ്കെടുത്തു.
