പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ബി.ടെക് / ഡിപ്ലോമ (സിവില്‍ എന്‍ജിനീറിങ്) യോഗ്യതയുള്ളവരെ നിയമിക്കുന്നു. താല്പര്യം ഉള്ളവര്‍ ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം വെള്ളിയാഴ്ച (07.03.2025) പകല്‍ 10.30 ന് പൈങ്ങോട്ടൂര്‍ പഞ്ചായത് ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്. കൂടിക്കാഴ്ച 12നു 10ന്. ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്. കൂടിക്കാഴ്ച 13നു 10ന്. 95628 31231.
