EDITORS CHOICE
കൊറോണ കാലത്ത് പോലീസുകാർക്ക് കൈസഹായവുമായി കോതമംഗലം സ്വദേശി മാതൃകയാകുന്നു.

കോതമംഗലം : കോവിഡ് കാലത്ത് പൊതു ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടു കൂടി സ്വന്തം സുരക്ഷ പോലും നോക്കാതെ ജനങ്ങളുടെ സുരക്ഷക്കു വേണ്ടി അഹോരാത്രം പണിയെടുത്തു കൊണ്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു ചെറിയ ആശ്വാസം എന്ന നിലയിൽ കോതമംഗലം ആൻ തീയ്യറ്റർ ഉടമ ഇടക്കാട്ടുകുടിയിൽ ജോസഫ് മാത്യു 200 രൂപയുടെ പെട്രോൾ കൂപ്പൺ Petrol challenge campaign ന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. 80 – ഓളം വരുന്ന പോലീസുകാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കൂപ്പൺ ആൻ തീയേറ്റർ മാനേജർ ബൈജു കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ടി.യു യൂനസിന് കൈമാറി.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME7 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 week ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME1 week ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു