Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂരിലെ 42 റോഡുകളുടെ വിശദാംശങ്ങളടങ്ങിയ ലിസ്റ്റ് തയ്യാറാക്കി നൽകി; എൽദോസ് കുന്നപ്പിള്ളി എം എൽ എ.

പെരുമ്പാവൂർ : പെരുമ്പാവൂരിലെ റോഡുകളുടെ 42 റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് വിശദാംശങ്ങളടങ്ങിയ ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് തയ്യാറാക്കി നൽകി. പെരുമ്പാവൂർ മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ സി പി എം ഉള്‍പ്പെടെയുള്ള ഭരണപക്ഷ പാര്‍ട്ടികള്‍ അടക്കം സമര പരിപാടികള്‍ നടത്തുകയാണ്. നിയമസഭയിലും നേരിട്ടും കണ്ട് റോഡുകളുടെ അവസ്ഥ നിരന്തരം മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ് . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തടി വ്യവസായ കേന്ദ്രവും കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യവസായവും സ്റ്റീല്‍ വ്യവസായവും അരി വ്യവസായവും നിലകൊള്ളുന്ന പെരുമ്പാവൂരില്‍, ഭാരവാഹനങ്ങള്‍ കടന്നു പോകുന്നതു മൂലം റോഡുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ മന്ത്രിയ്ക്ക് അറിവുള്ളതാണ്.
 ജില്ലയില്‍ വാഹന രജിസ്ട്രേഷന്‍ മുഖേന ഏറ്റവും കൂടുതല്‍ വരുമാനവുമുള്ള RTO ഓഫീസ് സ്ഥിതിചെയ്യുന്നതും പെരുമ്പാവൂരില്‍ തന്നെയാണ്. ഒരുലക്ഷത്തിലധികം അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന വ്യവസായ നഗരമായ പെരുമ്പാവൂരില്‍ നിന്നും ലഭിക്കുന്ന നികുതിയുടെ ഒരു ശതമാനം പോലും ഇവിടുത്തെ റോഡുകള്‍ക്കും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി വിനിയോഗിക്കുന്നില്ല. എം എല്‍ എ യുടെ നിഷ്ക്രിയത്ത്വം മൂലമാണ് ഈ റോഡുകള്‍ നന്നാവാത്തത് എന്നും എം എല്‍ എ ആണ് പണം അനുവദിക്കുന്നത് എന്നുമുള്ള രീതിയില്‍ പ്രചരണം ബോധപൂര്‍വ്വം ചില കേന്ദ്രങ്ങള്‍ നടത്തുകയാണ്. ഒരു പ്രതിപക്ഷ ജനപ്രതിനിധി എന്ന നിലയില്‍ മന്ത്രിമാരോട് ഈ ആവശ്യം നിരന്തരം അറിയിച്ചിട്ടും വേണ്ട പരിഗണന കിട്ടിയില്ല, രാഷ്ട്രീയ വേർതിരിവ് കാണിക്കാതെ പെരുമ്പാവൂർ മണ്ഡലത്തിൽ ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കി റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരിന്റെ അനാസ്ഥ മൂലം നിരവധി ആളുകളുടെ ജീവന്‍ റോഡിലെ കുഴികളില്‍ വീണു ഇല്ലാതായിട്ടും നിരവധി പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചിട്ടും ജനങ്ങളുടെ കണ്ണുനീര്‍ ഇനിയും കണ്ടില്ലെന്നു നടിക്കാനാകുമോ? കേരളത്തിലെ ഏറ്റവും കൂടുതല്‍ BM & BC ചെയ്ത റോഡുകള്‍ ഉള്ള നിയോജക മണ്ഡലങ്ങളുടെ ലിസ്റ്റ് എടുത്താല്‍ 140 -)o സ്ഥാനമാണ് പെരുമ്പാവൂരിനുള്ളത്. ഈ സാഹചര്യം മന്ത്രി മനസ്സിലാക്കി, പെരുമ്പാവൂർ മണ്ഡലത്തിലെ 42 റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് അടിയന്തിരമായി ഫണ്ട് അനുവദിച്ച് നിർമാണപ്രവർത്തനങ്ങൾക്കുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് മന്ത്രിയെ കണ്ടു നിലവിലെ സാഹചര്യം ബോധ്യപെടുത്തിയതായി പെരുമ്പാവൂർ എം എൽ എ എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...