Connect with us

Hi, what are you looking for?

CHUTTUVATTOM

“ജനകീയ മത്സ്യ കൃഷി”, 25 പൊതു ചിറകളിൽ 1 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

പെരുമ്പാവൂർ : കൂവപ്പടി ഗ്രാമ പഞ്ചായത്ത് ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി 25 പൊതു ചിറകളിൽ 1 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു ഉൾനാടൻ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്ന പദ്ധതി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ചേരാനല്ലൂർ മുട്ടുച്ചിറയിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് പഞ്ചായത്തുതല ഉദ്ഘാടനം അഡ്വ എൽദോസ് കുന്നുപ്പിള്ളി MLA നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ മെമ്പർ മനോജ് മൂത്തേടൻ, വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.വി. സുനിൽ പഞ്ചായത്തംഗങ്ങളായ രമ്യ വർഗീസ്, സിനി എൽദോ , മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. പൗലോസ് എം.പി. പ്രകാശ്, പി.വി. മനോജ് വനജ ബാലകൃഷ്ണൻ , സിജി പുളിക്ക ലാൻ അക്വാ കൾച്ചർ കോർഡിനേറ്റർ ജീൻസി എന്നിവർ പങ്കെടുത്തു.
കട്ല, രോഹു, മൃഗാൾ എന്നീ ഇനങ്ങളിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ജില്ലയിൽ ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതി പ്രകാരം വ്യക്തികളുടെ ജലാശയങ്ങൾക്കുള്ള മത്സ്യവിത്തുകൾ മുൻപ് വിതര ണം നടത്തിയിരുന്നു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...