Connect with us

Hi, what are you looking for?

NEWS

പെരുമ്പാവൂര്‍ നഗരസഭ കാ​ര്യാ​ല​യം പൊ​ളി​ച്ച് ഷോ​പ്പിം​ഗ് മാ​ള്‍ നിര്‍മ്മി​ക്കും

പെരുമ്പാവൂര്‍: നിലവിലെ നഗരസഭാ കാര്യാലയം പൊളിച്ച് 20 കോടി രൂപ ചെലവില്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാന്‍ പെരുമ്പാവൂര്‍ നഗരസഭ ബജറ്റ് പ്രഖ്യാപനം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വകയിരുത്തി. മുനിസിപ്പല്‍ ലൈബ്രറി ഹാളിനോട് ചേര്‍ന്ന് പുതിയ നഗരസഭാ കാര്യാലയം നിര്‍മ്മിക്കും. 48.77 കോടി രൂപ വരവും 48.05 കോടി രൂപ ചെലവും 72.01 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ സാലിദ സിയാദ് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷന്‍ ബിജു ജോണ്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. കാളച്ചന്ത പ്രവര്‍ത്തിക്കുന്ന ഭാഗത്ത് വ്യാപാര സമുച്ചയം നിര്‍മ്മിക്കാന്‍ 10 കോടിയും, താലൂക്ക് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് 2.10 കോടിയും വകയിരുത്തി. ഔഷധി ജംഗ്ഷനില്‍ സിഗ്‌നല്‍ സംവിധാനം സൗഹൃദ റോഡ് നിര്‍മ്മാണം, നഗരസഭ കെട്ടിടങ്ങളില്‍ സോളര്‍ പാനല്‍ സ്ഥാപിക്കല്‍ തുടങ്ങിയവക്കായി 5.98 കോടി വകയിരുത്തി. ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം തുടങ്ങിയ ഖരമാലിന്യ പരിപാലന പദ്ധതിക്ക് 80 ലക്ഷവും, നഗരസഭയുടെ കീഴിലുള്ള സ്‌കൂളുകളുടെ നവീകരണത്തിന് 56 ലക്ഷവും വകയിരുത്തി.

മറ്റു പദ്ധതികള്‍ : അമൃത് പദ്ധതിയില്‍ കുടിവെള്ള കണക്ഷനെടുക്കാന്‍ 5.81 കോടി വകയിരുത്തി. കൃഷി പ്രോത്സാഹനം 15.82 ലക്ഷം, മൃഗസംരക്ഷണം 8.94 ലക്ഷം, സ്വയം തൊഴില്‍ വായ്പ പദ്ധതി 15.82 ലക്ഷം, ഇരിങ്ങോള്‍ ഐരാറ്റുചിറ നവീകരണം 36.89 ലക്ഷം, ശുദ്ധജല സ്രോതസ് സംരക്ഷണം (അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ) 99.55 ലക്ഷം, മാലിന്യ നിര്‍മാര്‍ജനം 1.15 കോടി, പട്ടികജാതി പട്ടികവര്‍ഗ വികസനം 23.42 ലക്ഷം, തൊഴിലുറപ്പ് പദ്ധതി 99.55 ലക്ഷം, വഴിയോര കച്ചവടക്കാരുടെ പുനരധിവാസം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം 85.50 ലക്ഷം, മുനിസിപ്പല്‍ ലൈബ്രറി നവീകരണം 10 ലക്ഷം, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി 74. 66 ലക്ഷം, കെ.സ്മാര്‍ട് അടിസ്ഥാന സൗകര്യം ഒരുക്കല്‍ 15 ലക്ഷം, ഭിന്നശേഷി ക്ഷേമം 21.75, ആയുര്‍വേദ ആശുപത്രി നവീകരണവും നടത്തിപ്പും 46 ലക്ഷം, ഹെല്‍ത്ത് ഗ്രാന്റ് 1.07 കോടി, സുഭാഷ് മൈതാനത്ത് ഓപ്പണ്‍ ജിമ്മും ഇരിപ്പിടങ്ങളും അഞ്ച് ലക്ഷം, വല്ലം കടവില്‍ പുഴയോര ടൂറിസം 10 ലക്ഷം, പൊതുശുചിമുറി 10 ലക്ഷം, ഇരിങ്ങോള്‍ നാഗഞ്ചേരി മന നവീകരണം 10 ലക്ഷം.

You May Also Like

NEWS

പല്ലാരിമംഗലം : പുളിന്താനം .വെട്ടിത്തറ P W D റോഡിൻ്റെ മാവുടി മുതൽ പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡു വരെയുള്ള റോഡ് തകർന്നിട്ട് ഒരു വർഷമായി, നൂറുക ണക്കിന് വിദ്യാത്ഥികൾ ഉപയോഗിക്കുന്ന ഈ റോഡ്...

NEWS

കോതമംഗലം :കോതമംഗലത്ത് പട്ടയ മേള സംഘടിപ്പിച്ചു. കോതമംഗലം, കുന്നത്തു നാട്, മുവാറ്റുപുഴ താലൂക്ക് പരിധിയിലെ പട്ടയങ്ങളാണ് കോതമംഗലത്തെ പട്ടയ മേളയിൽ സംഘടിപ്പിച്ചത്.കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് പാരീഷ് ഹാളിൽ ചേർന്ന പട്ടയ മേളയുടെ...

NEWS

കോതമംഗലം : ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2024 ഡിസംബർ 16-ന് കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്ന...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പല്ലാരിമംഗലം മേഖല സൗജന്യ ഹജ്ജ് സേവന കേന്ദ്രം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാമിന്റെ ദുആയോടുകൂടി...

NEWS

കോതമംഗലം:സപ്തതി നിറവിൽ നിൽക്കുന്ന കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്, പിന്നിട്ട 70 വർഷത്തെ നാഴികക്കല്ലുകൾ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കോളേജിന്റെ സ്ഥാപക ദിനമായ ഇന്നലെ (ജൂലൈ 14) വിളംബര ജാഥ സംഘടിപ്പിച്ചുകൊണ്ട് ഒരു വർഷം...

NEWS

കോതമംഗലം: പോക്സോ കേസിൽ പ്രതിയായകോതമംഗലം മുൻസിപ്പൽ കൗൺസിലർ കെ വി തോമസിന് വേണ്ടി കേസ് ഒതുക്കി തീർക്കാൻ കൂട്ടുനിന്ന കോതമംഗലം എംഎൽഎ ആന്റണി ജോൺ ജനപ്രതിനിധിയായി തുടരാൻ അവകാശമില്ലെന്ന് ഡിസിസി വൈസ് പ്രസിഡണ്ട്...

NEWS

കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും, സിപിഐഎംനും എതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ കോൺഗസും യുഡിഎഫും ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു. കോതമംഗലം നഗരസഭാ കൗൺസിലറായിരുന്ന കെ...

NEWS

കോതമംഗലം: പോക്‌സോ കേസില്‍ പിടിയിലായ സിപിഎം കൗണ്‍സിലര്‍ കെ.വി തോമസിനെ രക്ഷിക്കാന്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച ആന്റണി ജോണ്‍ എംഎല്‍എയെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിവൈഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും, സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ...

NEWS

കോതമംഗലം : ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ആരുടേയും...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെ 8ഓടെയുണ്ടായ അപകടത്തില്‍ 8ഓളം പേര്‍ക്ക് പരിക്ക്. കളിയാര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

error: Content is protected !!