Connect with us

Hi, what are you looking for?

NEWS

പെട്ടമലയിലെ യുവാവിന്റെ ദുരൂഹ മരണം ; മൂന്ന് കൂട്ടുകാർ പോലീസ് പിടിയിൽ

കോടനാട് : മുടക്കുഴ പെട്ടമലയിലെ പാറക്കുളത്തിൽ കോതമംഗലം സ്വദേശിയായ യുവാവ് വീണ് മരിക്കാനിടയായ സംഭവത്തിൽ ദുരൂഹതയേറുന്നു. തങ്കളം സ്വദേശി ചിറ്റേത്തുകൂടി നിസാറിന്റെ മകന്‍ നൗഫാന്‍ (19) ആണ് രണ്ട് ദിവസം മുൻപ് പെട്ടമലയിൽ മരണപ്പെട്ടത്. കൂട്ടുകാർ പെട്ടമലയിലെ പാറക്കെട്ടിന് മുകളിൽ ഉണ്ടെന്ന് അറിഞ്ഞു നൗഫാൻ അവിടേക്ക് കയറി വരുമ്പോൾ പുല്ലുകൾക്ക് ഇടയിൽ ഒളിച്ചിരുന്ന് പേടിപ്പിക്കുകയും അങ്ങനെ ഭയപ്പെട്ട് ഓടി അപകടത്തിൽപ്പെടുകയായിരുന്നു. കോതമംഗലം അരൂർപ്പാടം വെള്ളാപ്പിളളിയില്‍ ആഷിക് (19), തറക്കണ്ടത്തില്‍ നഹബാന്‍ (19) , നെല്ലിക്കുഴി പുത്തന്‍പുരയ്ക്കല്‍ ഷാഹുല്‍ (22), ഐരൂര്‍പ്പാടം എന്നിവരാണ് കോടനാട് പോലീസ് പിടികൂടിയത്.

നായയെ കണ്ട് പേടിച്ചോടുന്നതിനിടെ കാല്‍വഴുതി പാറമടയിൽ വീണ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ഇവർ അന്ന് പോലീസിനോട് പറഞ്ഞിരുന്നത്. ഫോണിൽ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അപകടമാണെന്നും പറഞ്ഞിരുന്നു. നൗഫന്റെ ബന്ധുക്കൾ പരാതിപ്പെട്ടതുപ്രകാരം വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം ഏറ്റുപറഞ്ഞത്.  മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ ആഷിക് കോതമംഗലത്ത് കഞ്ചാവ് കേസില്‍ പ്രതിയാണ്. ഷാഹുല്‍ പെരുമ്പാവൂരില്‍ മാല പൊട്ടിച്ച കേസിലും, നഹബാന്‍ കടവന്ത്രയില്‍ വാഹനമോഷണ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മരണത്തിലെ ദുരൂഹത നീക്കുന്നതിനായി കോടനാട് , കുറുപ്പംപടി പോലീസ് ഉദ്യോഗസ്ഥരുടെ നേത്ര്വത്തിൽ അന്വേഷണം പോരോഗമിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

error: Content is protected !!