CHUTTUVATTOM
മുടക്കുഴ രാജീവ് ഗാന്ധി കോളനിയിൽ ജനകീയ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും : എം.എൽ.എ

CHUTTUVATTOM
കാട്ടുതീ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

കോതമംഗലം :- നേര്യമംഗലം വനം റെയ്ഞ്ചിലെ ജീവനക്കാർക്ക് ഇന്ന് വാളറ സ്റ്റേഷനു സമീപം കാട്ടുതീ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വനപാലകർക്കും ഫയർ വാച്ചർന്മാർക്കും കാട്ടുതീ ബോധവൽകരണ ക്ലാസും കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങളുടെ പ്രവർത്തനവും വിശദീകരിച്ച് ക്ലാസ് നടത്തി. വാളറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സിജി മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ് നേര്യമംഗലം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുനിലാൽ ട L ഉത്ഘാടനം ചെയ്തു.
ക്ലാസിൽ വാളറ , കരിമണൽ , ഇഞ്ചതൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫുകൾ പങ്കെടുത്തു. ‘ഹസ്ഖ് വർണ’ അടിമാലി ബ്രാഞ്ച് സ്റ്റാഫ് ജിമ്മി ജോസഫ് , റോബിൻ K N, എബിൻ A R എന്നിവർ, കാട്ടുതീ അണക്കുന്നതിനുള്ള വിവിധ ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.
CHUTTUVATTOM
പ്രധാന മന്ത്രിയുമായി പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച് അനശ്വര.പി.ലാൽ

കോതമംഗലം : പ്രധാനമന്ത്രിയുമായി പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് മുള്ളാരിങ്ങാട് കാരി അനശ്വര പി ലാൽ.സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ, കേരളം-2022-23 – പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കുന്നതിന് നടത്തിയ ഓൺലൈൻ ഉപന്യാസ മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയിച്ചതിലൂടെയാണ് അനശ്വരക്ക് ഈ അസുലഭ അവസരം കൈവന്നത്. ഈ മാസം 27 ന് ന്യൂഡൽഹിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായ് നടക്കുന്ന പരീക്ഷാ പേ ചർച്ചയിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2 വിദ്യാർത്ഥികളിൽ ഒരു വിദ്യാർത്ഥിനിയാണ് എറണാകുളം ജില്ലയിൽ നിന്നുമുള്ള അനശ്വര. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഉത്തരവിലാണ് തെരഞ്ഞെടുത്ത വിവരം പുറത്തുവന്നത്.
സർവ്വ ശിക്ഷാ അഭിയാൻ കേരള ഒരുക്കിയ ഓൺ ലൈൻ ഉപന്യാസ മത്സരത്തിൽ ചാത്തമറ്റം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി അനശ്വര പി.ലാൽന്റെ അളന്നു കുറിച്ച വാക്കുകൾ വിജയത്തിടമ്പേറിയപ്പോൾ ചാത്തമറ്റം സ്കൂളിന് ഇത് അംഗീകാര നിമിഷം കൂടിയാണ്. ദേശീയ തലത്തിൽ നടത്തപ്പെട്ട ഉപന്യാസ മത്സരത്തിലെ മികച്ച പ്രകടനം കേരളത്തിൽ നിന്നും 2 മിടുക്കികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കുവാൻ അവസരം കൈവന്നിരിക്കുകയാണ്. ചാത്തമറ്റം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അനശ്വര പി.ലാലിനു പുറമെ തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഷ്ഠമി ആർ എന്ന മിടുക്കിക്കും അവസരം ലഭിച്ചു.കേരളത്തിൽ നിന്ന് ഈ രണ്ടുപേർക്കുമാണ് അവസരം ലഭിച്ചത്.
എൻ എസ് എസ് വളണ്ടിയർ ലീഡർ കൂടിയാണ് അനശ്വര പി.ലാൽ. മുള്ളരിങ്ങാട് സ്വദേശിയും
കാർപ്പെൻ്ററുമായ പറപ്പിളളിൽ വീട്ടിൽ ലാലു പി.ആർ സുനിത ലാൽ,ദമ്പതികളുടെ മകളാണ് പഠനത്തിലും പാഠ്യേതര മിടുക്കിയായ അനശ്വര. യു കെ ജി വിദ്യാർത്ഥിനിയായ അരുണിമ പി.ലാൽ
ലാൽ സഹോദരിയാണ്.
ചിത്രം : അനശ്വര പി ലാൽ
CHUTTUVATTOM
ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അനുശോചനം രേഖപ്പെടുത്തി.

പെരുമ്പാവൂർ : പ്രശസ്ത കഥകളി കലാകാരനായ ചന്ദ്രമന നാരായണൻ നമ്പൂതിരി ( 81 വയസ്സ് ) യുടെ നിര്യാണത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അനുശോചനം രേഖപ്പെടുത്തി. കഥകളിയെ ജനകീയമാക്കിയ പ്രതിഭയാണ് അദ്ദേഹം. കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംഷികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി എംഎൽഎ പറഞ്ഞു. ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ ആദ്യ വിദ്യാർത്ഥിയായിരുന്നു. നിരവധി വേദികളിൽ ആദ്യവസാന വേഷത്തിൽ പ്രഗത്ഭരായ കലാകാരന്മാരോടൊപ്പം അഭിനയിച്ചു.
വേഷത്തിൽ മാത്രമല്ല ചെണ്ട, പാട്ട് , ചുട്ടി, അക്ഷരശ്ലോകം, പരമ്പരാഗത പൂജാവിധികൾ എന്നിവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരായ ശ്രീധരൻ നമ്പൂതിരിയും , ഗോവിന്ദൻ നമ്പൂതിരിയും , പേരുകേട്ട കഥകളി കലാകാരന്മാരായിരുന്നു .ഗുരുക്കന്മാരായ ഇവരിൽ നിന്നാണ് കഥകളിയും സംസ്കൃതവും പഠിച്ചത്.അശമന്നൂർ തിരുവല്ലാഴപ്പൻ ക്ഷേത്രത്തിൽ വച്ച് കല്യാണസൗഗന്ധികത്തിലെ ധർമ്മപുത്രരായി 11 വയസ്സിൽ അരങ്ങേറ്റം കുറിച്ചു . ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ കഥകളി വേഷം പഠിക്കാനായി ചേർന്നു . ആറ് വർഷം അവിടെ പഠിച്ചു കൂട്ടുകാർ ചെണ്ട കൊട്ടി പഠിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് ചെണ്ടയും അഭ്യസിച്ച് ചെണ്ട വിദ്വാനായി മാറി .
ഇരിങ്ങാലക്കുടയിലെ പഠനത്തിനുശേഷം കളിയോഗത്തിൽ ആദ്യ സ്ഥാന വേഷക്കാരനായതോടെ കേരളമെമ്പാടും പ്രശസ്തിയായി . ഏതു വേഷവും തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ മലയാളമണ്ണിൽ ശ്രദ്ധേയനാക്കിയത് . കേരളത്തിലെ പ്രധാന കഥകളി നടന്മാരോടൊപ്പമെല്ലാം അദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട് .എല്ലാ വേഷങ്ങൾക്കും വേണ്ടി പാടുകയും ,കൊട്ടുകയും , ചുട്ടി കുത്തുകയും , ഉടുത്ത കെട്ടിക്കുകയും , കോപ്പ് പണികളും ചെയ്തിട്ടുണ്ട് . കഥകളിയുടെ എല്ലാ ഭാഗങ്ങളും ഇതേപോലെ കൈകാര്യം ചെയ്തവർ വേറെ ഇല്ലെന്നാണ് സമകാലീന കഥ കളിക്കാർ അഭിപ്രായപ്പെട്ടിരുന്നത്.ദേവസ്വം ബോർഡിലെ പൂജാരി ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് .
-
ACCIDENT1 week ago
വാഹനാപകടത്തില് കോട്ടപ്പടി സ്വാദേശിയായ യുവാവ് മരണപ്പെട്ടു.
-
CRIME1 week ago
പോക്സോ കേസ് : കോതമംഗലം സ്വദേശിക്ക് പത്ത് വർഷം തടവ്
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
CRIME6 days ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS6 days ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില് മുങ്ങിമരിച്ചു
-
NEWS1 week ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ നിർമ്മാണം: ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു.
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
EDITORS CHOICE2 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്