പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ മുഴുവൻ ക്രിക്കറ്റ് താരങ്ങളെയും പങ്കെടുപ്പിച്ച് പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന 5-ാമത് ക്രിക്കറ്റ് മാമാങ്കത്തിന് പെരുമ്പാവൂർ ആശ്രമം ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.
പെരുമ്പാവൂർ മണ്ഡലത്തിലെ 7 പഞ്ചായത്തും, 1 നഗരസഭയിലെയും മുഴുവൻ ക്രിക്കറ്റ് താരങ്ങളും പങ്കെടുക്കുന്ന പെരുമ്പാവൂർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ-5 രണ്ട് ദിവസമായിട്ടാണ് സംഘടിപ്പിച്ചിട്ടുള്ളത്. 10 ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻ്റിൽ വിജയികളാവുന്ന ടീമിന് 60,000 രൂപ ക്യാഷ് അവാർഡും, ട്രോഫിയും. രണ്ടാം സമ്മാനം 40,000 രൂപ ക്യാഷ് അവാർഡും, ട്രോഫിയും നൽകുന്നു.
നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് മാരായ ടി എൻ മിഥുൻ, മായ കൃഷ്ണകുമാർ, പി.പി. അവറാച്ചൻ, ശില്പ സുധീഷ്, എൻ .പി. അജയകുമാർ, ഷിഹാബ് പള്ളിക്കൽ, ഷിജി ഷാജി, വാർഡ് കൗൺസിലർ ആനി മാർട്ടിൻ സംഘാടകസമിതി അംഗങ്ങളായ തുടങ്ങിയവർ സംസാരിച്ചു.