CHUTTUVATTOM
പെരുമ്പാവൂർ ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുന്നതിന് സർക്കാർ അനുമതി ലഭ്യമായതായി എം.എൽ.എ

പെരുമ്പാവൂർ : നിർദ്ദിഷ്ട പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പെരുമ്പാവൂർ വില്ലേജിലെ അറുപത്തിരണ്ട് വസ്തു ഉടമകളിൽ നിന്ന് 106, 112, 113, 117 ബ്ലോക്കുകളിൽപ്പെട്ട 2.69 ഹെക്ടർ സ്ഥലം ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കും. രണ്ട് ഘട്ടങ്ങളായിട്ടാണ് ബൈപ്പാസ് പദ്ധതി പൂർത്തികരിക്കുന്നത്.
കോതമംഗലം യൂത്ത് സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ആണ് പദ്ധതിയുടെ സമൂഹ്യാഘാത പഠനം നടത്തി റിപ്പോർട്ട് തകയ്യാറാക്കിയത്. തുടർന്ന് പദ്ധതി പ്രദേശത്തുള്ള ജനങ്ങളുടെ യോഗം എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്കിൽ വിളിച്ചു ചേർത്തു റിപ്പോർട്ടിന് അന്തിമ രൂപം നൽകി ജില്ല കളക്ടർക്ക് സമർപ്പിച്ചു. തുടർന്ന് വിദഗ്ധ സമിതി രൂപീകരിക്കുകയും, സമിതി സാമൂഹ്യഘാത പഠന റിപ്പോർട്ട് അംഗീകരിച്ചതിനെ തുടർന്ന് കളക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകുകയുമായിരുന്നു.
സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നും ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി 11 ( 1 ) വിജ്ഞാപനം ഇറക്കിയ ശേഷം ഭൂമി ഏറ്റെടുക്കുന്നതിനുള്ള അടുത്ത നടപടികളിലേക്ക് കടക്കുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
പെരുമ്പാവൂർ ബൈപാസിനായി 133. 24 കോടി രൂപയുടെ അനുമതിയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി ) നൽകിയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പാവൂർ, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഏകദേശം നാല് കിലോ മീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആലുവ – മൂന്നാർ റോഡിൽ മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇതിനിടെ 11 ( 1 ) വിജ്ഞാപനം വന്നാൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടരുന്നതിനൊപ്പം ഉടമകളിൽ നിന്നും മുൻകൂർ സ്ഥലം ഏറ്റെടുത്തു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അനുവാദം സംസ്ഥാന സർക്കാർ നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക്, പൊതുമരാമത്ത് വകുപ്പ് ജി സുധാകരൻ എന്നിവരോട് അഭ്യർഥിച്ചു. കഴിഞ്ഞ 11 കൊല്ലമായി ഇഴഞ്ഞു നീങ്ങുന്ന ബൈപ്പാസ് പദ്ധതി വേഗത്തിലാക്കുവാൻ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു.
CHUTTUVATTOM
മാർ ബസേലിയോസ് നഴ്സിംഗ് കോളേജിന്റെ 20ാം വാർഷികം ആഘോഷിച്ചു.

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിന്റെ 20-ാം വാർഷികം ആഘോഷിച്ചു. ബി .എസ്.സി നേഴ്സിംഗ് പഠനത്തിനായി അനുവദിച്ച അധിക ബാച്ചിന്റെയും നഴ്സിംഗ് കോളേജിൽ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും, സ്റ്റുഡന്റ് യൂണിയന്റെയും ഉദ്ഘാടനം മുൻ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. എം.ബി.എം.എം. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു കൈപ്പിൽ അദ്ധ്യക്ഷത വഹിച്ചു.മാർ തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ ആ മുഖപ്രസംഗം നടത്തി.
കോതമംഗലം എം.എൽ.എ. ആന്റണി ജോൺ മുഖ്യപ്രഭാഷണം നടത്തി. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മജീദ്, കേരള നഴ്സിംഗ് കൗൺസിൽ മെമ്പർ എം.എം. ഹാരിസ്, കെ.എ. നൗഷാദ്, കെ.എ. ജോയി,എം.ബി.എം.എം അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ചെറിയ പള്ളി ട്രസ്റ്റി ബിനോയി തോമസ് മണ്ണംഞ്ചേരി, നഴ്സിംഗ് കോളേജ് പ്രൻസിപ്പാൾ സെല്ലിയാമ്മ കുരുവിള, നഴ്സിംഗ് സ്കൂൾ പ്രൻസിപ്പാൾ ജൂലി ജോഷ്വ . എം എസ് എൽദോസ് , ടി.കെ.എൽദോസ് എന്നിവർ പ്രസംഗിച്ചു.
CHUTTUVATTOM
കോതമംഗലം താലൂക്കിലെ അങ്കന്‍വാടികളില്‍ അമൃതംപൊടി വിതരണം നിലച്ചതായി പരാതി

കോതമംഗലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ അങ്കന്‍വാടികളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അമൃതംപൊടി വിതരണം നിലച്ചതായി പരാതി. താലൂക്കില്‍ 236 അങ്കണവാടികളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം അങ്കന്‍വാടികളിലും രണ്ട് മാസത്തോളമായി അമൃതം പൊടി വിതരണം നിലച്ചിട്ട് വിതരണം നിലച്ചിതില്‍ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്്. രക്ഷിതാക്കളും അങ്കന്‍വാടി ജീവനക്കാരും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമായിട്ടില്ലെന്നാണ് ആക്ഷേപം. ആറ് മാസം മുതല്‍ മൂന്ന് വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് അമൃതംപൊടി നല്‍കുന്നത്. ഒരു കുഞ്ഞിന് ദിവസേന 135 ഗ്രാം എന്ന തോതില്‍ ഒരു മാസത്തേക്ക്്് അഞ്ഞൂറ് ഗ്രാം വീതമുള്ള ആറ് പാക്കറ്റുകളാണ് നല്‍കുന്നത്. പെരുമ്പാവൂര്‍ വെങ്ങോല ഭാഗത്ത് നിന്ന് കുടുംബശ്രീ യൂണിറ്റ് മുഖേനയാണ് താലൂക്കില്‍ ഉള്‍പ്പെടെ അമൃതം പൊടി വിതരണം ചെയ്തിരുന്നത്. യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങാന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് കാരണം. യൂണിറ്റിന്റെ അറ്റകുറ്റപണി നടക്കുന്നതിനാലാണ് അമൃതം പൊടിയുടെ വിതരണം മുടങ്ങിയിട്ടുള്ളതെന്നാണ് അധികൃതര്‍ അങ്കന്‍വാടി ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് യൂണിറ്റുകളില്‍ നിന്ന് അമൃതംപൊടി എത്തിക്കാനും നടപടിയുണ്ടായില്ല. അടുത്തമാസം പൊടി ലഭ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
CHUTTUVATTOM
പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു

പൈങ്ങോട്ടൂര്‍ : ശ്രീനാരായണഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു. കോളേജ് പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി സാജു ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആശ എന്‍.പി അധ്യക്ഷത വഹിച്ചു. 2022-23 അധ്യയന വര്‍ഷത്തെ കോളേജ് മാഗസിന്‍ ‘ചിമിഴ്’ പ്രകാശനം ഗുരുചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഹനി പൂമ്പാലവും, 2019-20 അധ്യയന വര്‍ഷത്തെ മാഗസിന്‍ ‘മുക്കൂറ്റി’ പ്രകാശനം ഗുരു ചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ശോഭ ശശി രാജും നിര്‍വഹിച്ചു. മാനേജര്‍ ജോമോന്‍ മണി,പ്രസിഡന്റ് സുരേന്ദ്രന്‍ ആരവല്ലി, വൈസ് പ്രിന്‍സിപ്പല്‍ ശ്രീനി എം.എസ്, പി.റ്റി. എ വൈസ് പ്രസിഡന്റ് ഫീനിക്‌സ് സാല്‍മോന്‍, മുന്‍ പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് തകിടിയില്‍, ചെയര്‍മാന്‍ ജിതിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
-
CRIME7 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 week ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME1 week ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു