Connect with us

Hi, what are you looking for?

CHUTTUVATTOM

കാലടി സമാന്തര പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു.

പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് ആരംഭിച്ചതായി പെരുമ്പാവൂർ എം എൽ എഎൽദോസ് കുന്നപ്പിള്ളി. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ചേലാമറ്റം വില്ലേജ് പരിധിയിൽ വരുന്ന നിർദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കേണ്ട സ്ഥലം അതിർത്തി നിർണ്ണയിച്ചു കല്ല് സ്ഥാപ്പിക്കുന്ന ജോലി പൂർത്തിയായി. ഭൂമിയേറ്റെടുക്കൽ നടപടികൾക്കുള്ള ഉത്തരവ് ലഭ്യമായതോടെ ഏറ്റെടുക്കുന്ന ഭൂമി ഉടമകളെ നേരിട്ട് എം എൽ എ കാര്യങ്ങൾ ബോധ്യപെടുത്തി.
പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിനൽ പെരിയറിന് കുറുകെയുള്ള കാലടി പാലത്തിന് അര നൂറ്റാണ്ടിലെ പഴക്കമുണ്ട്. MC റോഡ് വഴി തെക്കൻ മേഖലയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഗതാഗത കുരുക്ക് ഇല്ലാതെ ഇനി യാത്ര ചെയ്യുവാൻ സാധിക്കും.
ടൂറിസം ഇടത്തിൽ പ്രധാന പങ്ക് വഹിക്കുന്ന കാലടിക്ക് ഒരു മുതൽക്കൂട്ടായി പുതിയ പാലം മാറും. ആദിശങ്കര ജന്മഭൂമിയായ കാലടിയിൽ സംസ്കൃത സർ‌വ്വകലാശാല, പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി, കോടനാട് ആനക്കളരി, കാഞ്ഞൂർ പള്ളി, തിരുവൈരാണിക്കുളം തുടങ്ങിയ പ്രസിദ്ധ സ്ഥലങ്ങൾ കാലടിയ്ക്ക് അടുത്താണ് സ്ഥിതിചെയ്യുന്നത്. ഗതാഗത കുരുക്ക് കുറയ്ക്കാൻ പുതിയ പാലം വരുന്നത്തോടെ ഏറെ സഹായകരമാകും.
 കാലടി ശ്രീ ശങ്കര പാലത്തിന് ബലക്ഷയം മൂലം പുതിയ പാലത്തിന് 2011 ൽ 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുക യ്ക്ക് ഉള്ള പുതിയ പാലത്തിന്റെ ഡിസൈൻ അംഗീകരിച്ചുകൊണ്ട് പെരുമ്പാവൂർ മണ്ഡലത്തിലെ ചേലമാറ്റം വില്ലേജ് പരിധിയിൽ 25 സെന്റ് സ്ഥലവും, കാലടി വില്ലേജിൽ 5 സെന്റ് സ്ഥലം ആണ് നിർദ്ധിഷ്ട പാലത്തിനായി ഏറ്റെടുക്കുന്നത്.കാലടി പാലത്തിന്റെ ഭരണപരമായ തടസം നീങ്ങിക്കൊണ്ടാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഈ പ്രദേശത്ത് അതിർത്തി തിരിച്ചു കല്ലുകൾ സ്ഥാപിച്ചു.
ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബേസിൽ പോൾ, വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടീച്ചർ, ബ്ലോക്ക് മെമ്പർമാരായ എം കെ രാജേഷ്‌, സി കെ ബാബു, വാർഡ് മെമ്പർമാരായ മിനി സാജൻ, സോളി ബെന്നി, മിഥുൻ ടി. എൻ, അമൃതാ സജിൻ, വിവിധ രാഷ്ട്രീയ നേതാക്കൾ,നാട്ടുകാർ, പിഡബ്ല്യുഡി ബ്രിഡ്ജസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജനീയർ ഷൈനി കെ സി, ഓവർസിയർമാരായ രഞ്ജിത്ത് വി ജി, ഷാനി എന്നിവർ സന്നിഹിതരായിരുന്നു.
ഫെബ്രുവരി നാലിന് കാലടി സമാന്തര പാലം നിർമ്മാണത്തിന് നോടനുബന്ധിച്ച് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരുവാനും, ഈ നടപടികൾ കഴിയുന്നതോടെ സ്ഥലം ഏറ്റെടുത്ത് വേഗത്തിൽ നിർമാണം ആരംഭിക്കാൻ ആകുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...