Connect with us

Hi, what are you looking for?

NEWS

ഉരുള്‍പൊട്ടല്‍ മേഖലയില്‍ ക്വാറിക്ക് അനുമതി നിയമവിരുദ്ധം: സമരസമിതി

കോതമംഗലം: കീരംപാറ പഞ്ചായത്തില്‍ പെരുമണ്ണൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ പാറ ഖനനം ആരംഭിക്കുന്നത് നിയമ വിരുദ്ധമാണെന്ന് സമരസമിതി. പാറമട ലോബിക്കുവേണ്ടി ബഫര്‍ സോണ്‍ പരിധി ഒഴിവാക്കിയതും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ ലംഘിച്ചതും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയാണെന്ന് മല സംരക്ഷണസമിതി കുറ്റപ്പെടുത്തി. വംശനാശഭീഷണ നേരിടുന്ന അത്യപൂര്‍വങ്ങളായ ജന്തുസസ്യജീവ ജാതികളുടെ ആവാസ വ്യവസ്ഥയാണിവിടം. കീരംപാറ പഞ്ചായത്തിലെ ഉയര്‍ന്ന മലനിരകളുമാണ്. 36 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ ഖനനം പാടില്ലായെന്ന നിയമം. ഈ നിയമം അട്ടിമറിച്ചാണ് 70 ഡിഗ്രിയോളം ചെരുവുള്ള പ്രദേശത്ത് ഖനനം ആരംഭിക്കാന്‍ നീക്കം നടക്കുന്നതെന്ന് സമര സമിതി ആരോപിച്ചു.

ജൈവ വൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടില്ലാതെയാണ് മലയിലെ മണ്ണ് നീക്കം ചെയ്ത് ഖനനത്തിന് ശ്രമിക്കുന്നത്. പെരുമണ്ണൂര്‍ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന ചെറിയ അരുവികളുടെ നാശത്തിനും കാര്‍ഷിക മേഖലയുടെ നാശത്തിനും ഖനനം കാരണമാകും. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ പഠനത്തില്‍ ഉള്‍പ്പെടുന്ന മേഖല ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമാണ്. മലനിരകളുടെ കിഴക്കു ചരിവില്‍ ഉരുള്‍പൊട്ടലുണ്ടായി നാശനഷ്ടമുണ്ടായി. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ നിയമവിരുദ്ധമായി ഖനനം നടത്തുവാനുള്ള നീക്കത്തിനെതിരേ ശക്തമായ സമരപരിപാടികളും നിയമനടപടികളും സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു.

 

You May Also Like

NEWS

കോതമംഗലം:ജില്ലാ റ്റി ബി സെൻ്റർ , ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്റർ വാരപ്പെട്ടിയും സംയുക്തമായി എക്സ്പ്രസ് ലെങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു കോവിഡ് ന് ശേഷം പലർക്കും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എക്സ്സ്...

NEWS

കോതമംഗലം:കൊക്കോ കർഷകർക്ക് നല്ലകാലം.കർഷകർക്ക്ഉണർവേകി ചരിത്രത്തിലാദ്യമായി കൊക്കോവില ആയിരം കടന്നു.മാർക്കറ്റിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വി ല 1020 രൂപവരെയായി. രണ്ടുമാസം മുമ്പ് ഇത് 260 രൂപയായിരുന്നു. വില ഇനി യും ഉയരുമെന്നു കച്ചവട...

NEWS

കോതമംഗലം: കനത്ത ചൂട് മൂലം ഭൂതത്താന്‍കെട്ടില്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് ഭൂതത്താന്‍കെട്ട് വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികളെകൊണ്ട് നിറയുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ അത്രതിരക്കില്ല. കനത്ത ചൂട് മൂലം ആളുകള്‍...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, ഹിന്ദി,സ്റ്റാറ്റിസ്റ്റിക്‌സ്,കംപ്യൂട്ടർ സയൻസ്, എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുകൾ ഉണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത...