Connect with us

Hi, what are you looking for?

NEWS

പെരിയാര്‍വാലി തങ്കളം ബ്രാഞ്ച് കനാല്‍ ബണ്ട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡിൽ പെരിയാര്‍വാലി തങ്കളം ബ്രാഞ്ച് കനാല്‍ ബണ്ട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡാണോ എന്ന് പോലും സംശയംതോന്നുന്ന കാഴ്ച. ഒട്ടേറെ വീട്ടുകാരുടെ ഏക സഞ്ചാരമാര്‍ഗ്ഗമാണ് ഈ റോഡ്. ഇവരുടെ അവസ്ഥയാണ് ദയനീയം.വാഹനങ്ങള്‍ കുഴികളില്‍ചാടി,ആടിയുലഞ്ഞാണ് കടന്നുപോകുന്നത്.കാല്‍നടയാത്രക്കാരുടെ കാര്യവും കഷ്ടംതന്നെ.വര്‍ഷങ്ങളേറെയായി റോഡ് ഇങ്ങനെ തകര്‍ന്നുകിടക്കുന്നു.അറ്റകുറ്റപണി നടത്തണമെന്ന ആവശ്യത്തിന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇനിയും എത്രകാലം ഈ ദുരിതയാത്ര തുടരേണ്ടിവരുമെന്ന ചോദ്യത്തിനും മറുപടിയില്ല.

You May Also Like

NEWS

കോതമംഗലം :വ്യവസായ വളർച്ചയുടെ പേര് പറഞ്ഞ് വിഷ ഫാക്ടറികൾ കോതമംഗലം മേഖലയിൽ വ്യാപിക്കുമ്പോൾ അത് ജനങ്ങളുടെ ആരോ​ഗ്യത്തെയും പരമ്പരാഗത ജലാശയങ്ങളേയും അടിമുടി നശിപ്പിക്കുകയാണ്. ഇത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ...

NEWS

കോതമംഗലം : കോതമംഗലത്ത് ആധുനീക ക്രിമറ്റോറിയത്തിന്റെ വർക്ക്‌ ടെൻഡർ ചെയ്തതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ സഭ ചോദ്യത്തിന് മറുപടിയായി...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം :നാല് ദിവസമായി എം . എ.കോളജ് ഗ്രൗണ്ടിൽ നടന്ന കോതമംഗലം ഉപജില്ലയുടെ പതിനാലാമത് കായികമേള സമാപിച്ചു. മേളയുടെസമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു. കീരമ്പാറ പഞ്ചായത്ത്...

error: Content is protected !!