Connect with us

Hi, what are you looking for?

CHUTTUVATTOM

പെരിയാര്‍ വാലി കനാൽ ജലസേചനവും കുടിവെള്ള പ്രശ്‌നവും; കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ബോദ്ധ്യപ്പെടുത്തി എൽദോസ് കുന്നപ്പിള്ളി എം എൽ എ

പെരുമ്പാവൂർ : പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും വരള്‍ച്ച ശക്തമാകുന്ന സാഹചര്യത്തില്‍ പെരിയാര്‍ വാലി കനാലിലൂടെ ജലസേചനം എത്രയും വേഗം നടത്തി കര്‍ഷകരുടെയും ജനങ്ങളുടെയും കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ പെരിയാര്‍ വാലി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിർദ്ദേശം നൽകി. കാലാവർഷം അവസാനിച്ചതോടെ ജല ലഭ്യത കുറഞ്ഞത് മൂലം വരൾച്ച ശക്തമായി.

പെരിയാർ വാലി കനാലിലൂടെ യുള്ള ജല ലഭ്യത അനുസരിച്ചു കൃഷി ചെയ്യുന്ന കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് എം എൽ എ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചു. കനാൽ ജലത്തിന്റെ അപര്യാപ്തത മൂലം വാട്ടർ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനിൽ ജലവിതരണം ഭാഗീകമായി തടസപ്പെടുന്ന സ്ഥിതി ആണ് നില നില്കുന്നത് എന്നും എം എൽ എ ചൂണ്ടി കാണിച്ചു.

 

കാലാവർഷം ശക്തമായപ്പോൾ പല സ്ഥലങ്ങളിലും കാനലിന്റെ സൈഡുകൾ ഇടിഞ്ഞിരുന്നു. ഇതിന്റെ പുനർനിർമ്മാണം അവസാന ഘട്ടത്തിൽ ആണെന്നും കനാലിന്റെ ക്‌ളീനിംഗ് ജോലികൾ ഏകദേശം ഇതിനോടകം പൂർത്തിയാണെന്നും എം എൽ എ യുടെ നിർദ്ദേശ പ്രകാരം ഡിസംബർ 24 ന് ജലവിതരണം ട്രയൽ റൺ നടത്തി ജനുവരി ഒന്ന് മുതല്‍ പെരിയാര്‍ വാലി കനാലിലൂടെ വെള്ളം തുറന്നുവിടുന്നതായിരിക്കുമെന്ന് പി വി ഐ പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി വി ബൈജു ഉറപ്പ് നൽകി.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...