Connect with us

Hi, what are you looking for?

NEWS

അശാസ്ത്രീയമായ ദേശീയപാത നവീകരണത്തിനെതിരെ ജനപ്രതിനിധികൾ

കോതമംഗലം: അശാസ്ത്രീയമായ ദേശീയപാത നവീകരണത്തിനെതിരെ ജനപ്രതിനിധികൾ. ആന്റണി ജോൺ എം എൽ എ,മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്.കുണ്ടന്നൂർ മുതൽ മൂന്നാർ വരെ നടക്കുന്ന ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ നിലവിൽ ഉണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇല്ലാതാക്കുന്ന തരത്തിൽ ആണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. പുറമ്പോക്ക് പൂർണമായും ഒഴിപ്പിച്ച് ദേശീയപാതയുടെ നവീകരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.എന്നാൽ നിലവിൽ നിർമ്മാണം പുരോഗമിക്കുന്നത് ആ നിലയിലല്ല.ടാറിങ്ങിനോട് ചേർന്ന് ഇരു സൈഡിലും ഡ്രൈനേജ് നിർമ്മിക്കുന്നത് കൊണ്ട് റോഡിന് നിലവിലുള്ള വീതി പോലും ഇല്ലാതാവുകയാണ്. മാത്രമല്ല ഇത് റോഡിന് ഇരുവശങ്ങളിലേക്കുമുള്ള കയ്യേറ്റങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാണ്.ഈ നിലയിൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുമ്പോൾ കാൽനടയാത്രയും അത്യാവശ്യത്തിനുള്ള പാർക്കിംഗും, ബസ് ബേ സൗകര്യമുൾപ്പെടെ ഇല്ലാതാകുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംജാതമാക്കും. ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി മറ്റു വകുപ്പുകളുമായി ആവശ്യമായ കൂടിയാലോചന നടത്താൻ NHAI തയ്യാറായിട്ടില്ല. ഇതിന്റെ ഭാഗമായി നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ ജനങ്ങൾ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ഈ പ്രദേശങ്ങളിലൂടെയുള്ള ജലവിതരണ സംവിധാനമാകെ ഇപ്പോൾ താറുമാറായിരിക്കുകയാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ സമയത്ത് തികച്ചും നിരുത്തരവാദമായ സമീപനമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. റോഡിൽ കൂടുതലായുള്ള സൗകര്യങ്ങളൊന്നും ഉറപ്പുവരുത്താതെ ടോൾ പിരിവ് മാത്രമുള്ള വികസന പ്രഹസനമായി NH നവീകരണം മാറിയിരിക്കുകയാണ്.നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇതുവരെ ജനപ്രതിനിധികളുമായി കൂടിയാലോചിക്കാൻ ദേശീയപാത അധികൃതരോ ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല. ഇത് തികച്ചും പ്രതിഷേധാർഹം ആണെന്ന് ആന്റണി ജോൺ എംഎൽഎയും, മുനിസിപ്പൽ ചെയർമാൻ കെ കെ ടോമിയും, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യുവും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ ഈവനിംഗ് ഒപി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. കവളങ്ങാട് പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. വൈകുന്നേരം ആറുവരെ ഒപി സേവനം ലഭ്യമായിരുന്നതാണ്. എന്നാല്‍ കുറച്ചുമാസങ്ങളായി ഉച്ചയ്ക്കു ശേഷം...

NEWS

കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽ മഴക്കാല ശുചീകരപ്രവർത്തനങ്ങൾക്ക് തുടക്കമായി.പൊതു ഇടങ്ങൾ, പരമ്പരാഗത ജലസ്ത്രോസുകൾ, റബ്ബർ തോട്ടങ്ങൾ മറ്റ് കൃഷിയിടങ്ങൾ , വഴിയോരങ്ങൾ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വളപ്പുകൾ , കൊതുകുവളരാൻ സാധ്യതയുള്ള വിവിധ ഭാഗങ്ങൾ എന്നിവ...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന...

NEWS

കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും...