കോതമംഗലം: ജനവാസ മേഖലയായ മാലിപ്പാറ പ്രദേശത്ത് സ്ഥിരമായി മയിലെത്തുന്നത് കൗതുകമാകുന്നു. മാലിപ്പാറയിൽ വിവിധ കൃഷിയിടങ്ങളിലും, പുരയിടങ്ങളിലും മാറി മാറി കാണപ്പെട്ട മയിലിനെ ഇപ്പോൾ വീടിനകത്ത് വരെ കാണാം എന്നായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി ഈ മയിൽ മാലിപ്പാറ മേഖലയിൽത്തന്നെ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോച്ചറക്കാട്ട് എൽദോസിൻ്റെ വീടിനകത്ത് മുറികളിൽ പ്രവേശിച്ച മയിൽ ഏറെ നേരം കഴിഞ്ഞാണ് പുറത്തേക്ക് പറന്നു പോയത്. ആളുകൾ ഉപദ്രവിക്കില്ലെന്ന് ഉറപ്പായതോടെയാണ് മയിൽ ഇടംവലം നോക്കാതെ നാട്ടിൽ സ്വൈരവിഹാരം നടത്തുന്നത്.
