Connect with us

Hi, what are you looking for?

NEWS

പട്ടയ വിതരണം:- നേര്യമംഗലം വില്ലേജിലെ സർവ്വേ നടപടികൾക്ക് തുടക്കമായി

കോതമംഗലം : കോതമംഗലം താലൂക്കിലെ പട്ടയ വിതരണത്തിന് മുന്നോടിയായി ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകാനുള്ള വില്ലേജുകളിലൊന്നായ നേര്യമംഗലം വില്ലേജിലെ സർവ്വേ നടപടികൾക്ക് തുടക്കമായി. മണിമരുതുംചാൽ എൽ പി സ്കൂളിന്റെ സമീപത്ത് നിന്നും ആരംഭിച്ച സർവ്വേ നടപടികൾ ആന്റണി ജോൺ എം എൽ എ തുടക്കം കുറിച്ചു. നേര്യമംഗലം ഉൾപ്പെടെ താലൂക്കിലെ വിവിധ വില്ലേജുകളിൽ 5000 ത്തിലേറെ പട്ടയങ്ങൾ നൽകാനുള്ള നടപടികൾക്കാണ് ഇപ്പോൾ തുടക്കമായിട്ടുള്ളത്. നേര്യമംഗലത്ത് മാത്രമായി ആയിരത്തി അഞ്ഞൂറിലേറെ കൈവശക്കാർ പട്ടയത്തിനായി കാത്ത് നിൽക്കുന്നുണ്ട്. ഇവർക്കടക്കം താലൂക്കിലെ അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി പട്ടയം ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു. ഇതിനായി കോതമംഗലത്ത് സ്പെഷ്യൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും പട്ടയ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സിബി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർമ്മാരായ ലിസി ജോർജ്,ജിൻസി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,സ്പെഷ്യൽ തഹസിൽദാർ സജീവ്‌ ആര്‍,ഡെപ്യൂട്ടി തഹസിൽ ദാർ ജെയ്സൺ മാത്യു, എം പി ഐ ചെയർമാൻ ഇ കെ ശിവൻ, സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്‌, സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, സി പി ഐ മണ്ഡലം കമ്മിറ്റി അംഗം പി എം ശിവൻ,കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ യാസർ മുഹമ്മദ്‌,മുൻ പഞ്ചായത്ത് മെമ്പർ എബി മോൻ മാത്യു,അജി കെ കെ,സർവേയർമാരായ അബ്‌ദുൾ സലാം, സജീഷ് എം വി എന്നിവർ സന്നിഹിതരായിരുന്നു.

 

 

You May Also Like

CRIME

കോതമംഗലം: ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോതമംഗലം കുത്തുകുഴി അയ്യങ്കാവ് പ്ലാച്ചേരി പ്രദീപ് (ബാബു-53), ഓണക്കൂര്‍ പാലം ജംഗ്ഷന്‍ തച്ചപ്പിള്ളി ആഘോഷ് (36), ഓണക്കൂര്‍ പാലം ജംഗ്ഷന്‍...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം – നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗ്ഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രൊജക്ട് അസിസ്റ്റന്റ്‌റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക...

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

error: Content is protected !!