പല്ലാരിമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മധ്യവയസ്കൻ അറസ്റ്റിൽ. പല്ലാരിമംഗലം വള്ളക്കടവ് ഭാഗത്ത് പുതുകുന്നത്ത് വീട്ടിൽ ഇബ്രാഹിം (55) ആണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഊന്നുകൽ എസ്.എച്ച്.ഒ ഒ.എ.സുനിൽ, എസ്.ഐ മാരായ ജിയോ മാത്യു, എം.സി.എൽദോസ്, എസ്.പി.ഒ മാരായ ഗിരീഷ്കുമാർ, സൽമ, ജാസ്മിൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
