പല്ലാരിമംഗലം: തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, കൂലി 600 രൂപയാക്കുക, അടിയന്തിര സഹായമായി ഓരോ കുടുംബങ്ങൾക്കൾക്കും 7500 രൂപ അനുവദിക്കുക, കാർഷിക ജോലികളും, ക്ഷീരകർഷകരേയും പദ്ധതിയിൽ ഉൾപ്പെടുത്തുക, തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കുക, ക്ഷേമനിധിയും പെൻഷനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സമരം സംഘടിപ്പിച്ചു. ബ്ലോക് പഞ്ചായത്തംഗം
ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എ എ രമണൻ, എ പി മുഹമ്മദ്, മുബീന ആലിക്കുട്ടി തുടങ്ങിയവർ വിവിധ വാർഡുകളിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തു.
