പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ് മേറ്റിനെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസിൻ്റെയും, തൊഴിലുറപ്പ് തൊഴിലാളികളുടേയും നേതൃത്വത്തിൽ ആദരിച്ചു. 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ്മേറ്റ് ഷാജിത സാദിഖിനെ ആദരിച്ചത്. സഹപ്രവർത്തകരുടെ ഉപഹാരം വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഷാജിത സാദിഖിന് കൈമാറി. കെ കെ അബ്ദുൾ റഹ്മാൻ, തങ്കമ്മ അയ്യപ്പൻ, ഐഷ മരോട്ടിക്കൽ, ബീപ്പി ഏനതി, ഷെറീഫ ഷംസുദ്ധീൻ, അസ്മ മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു.
