പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വെള്ളാരമറ്റത്ത് നിർമ്മിച്ച ടേക്ക് എബ്രേക്ക് നാടിന് സമർപ്പിച്ചു. വെള്ളാരമറ്റത്ത് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് എം എൽ എ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് സ്വാഗതമാശംസിച്ചു. ശുചിത്വമിഷൻ ജില്ലാ അസിസ്റ്റൻ്റ് കോർഡിനേറ്റർ സി കെ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസാമോൾ ഇസ്മയിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സഫിയ സലിം, സീനത്ത് മൈതീൻ, വാർഡ് അംഗങ്ങളായ റിയാസ് തുരുത്തേൽ, ഷാജിമോൾ റഫീഖ്, നസിയ ഷെമീർ, എ എ രമണൻ, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ, അസിസ്റ്റൻ്റ് സെക്രട്ടറി വി ആർ മനോജ് എന്നിവർ പ്രസംഗിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രം, റീഡിംഗ് റൂം, ടോയ്ലറ്റ് സൗകര്യം, ഫീഡിംഗ് റൂം എന്നിവയടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക്.
