പല്ലാരിമംഗലം : കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്നുമുതൽ ആരംഭിച്ച എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷ നടക്കുന്ന പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹാന്റ് വാഷിംഗ് സെന്ററും, സാനിറ്റൈസറും അടക്കമുള്ള സൗകര്യങ്ങളൊരുക്കി എസ് എഫ് ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി. രാവിലെ വൊക്കേഷണൽ ഹയർ സെക്കന്ററിയുടേയും, ഉച്ചക്ക് ശേഷം എസ് എസ് എൽ സി യുടേയും പരീക്ഷയാണ് നടക്കുന്നത്. പതിനഞ്ച് ഹാളുകളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. പരീക്ഷക്ക് മുന്നോടിയായി ഹാളുകൾ ശുചീകരിച്ച് അണുവിമുക്തമാക്കുന്ന ജോലിയും എസ് എഫ് ഐ പ്രവർത്തകർ ഏറ്റെടുത്തിരുന്നു.
ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, എസ് എഫ് ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ഫിറോസ് ഖലാം കാഞ്ഞിരമുകളേൽ, സെക്രട്ടറി ആതിൽ ഷാ മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ഒ എ ബാസിത്, പി ടി എ പ്രസിഡൻറ് കെ എം കരീം, എക്സിക്യുട്ടീവ് അംഗങ്ങളായ ഷിജീബ് സൂഫി, ടി എം നൂറുദ്ധീൻ, സി എം കോയാൻ, ടി എം ബഷീർ എന്നിവർ നേതൃത്വം നൽകി.