പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പിടവൂർ ഭാഗത്ത് പ്രവർത്തിക്കുന്ന പാറമട മുതലാളി നൽകിയ ഭക്ഷ്യ കിറ്റുമായത്തിയ ഗ്രാമ പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെതിരെ നാട്ടുകാർ. പാറമടമൂലം വീടിന് വിള്ളൽ വരുന്നതും, പൊടിയും, ശബ്ദമലിനീകരണമടക്കമുള്ള വലിയദുരന്തമനു ഭവിക്കുന്ന സമീപവാസികളുടെ വീടുകളിലേക്ക് വാർഡ് മെമ്പറുടെ ഭർത്താവ് പാറമടമുതലാളിയുടെ ഏതാണ് 250 രൂപ വിലവരുന്ന ഭക്ഷ്യക്കിറ്റുമായി ചെന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. പലവീടുകളിലേയും വീട്ടമ്മമാർ പഞ്ചായത്തംഗത്തിന്റെ ഭർത്താവിനോട് കയർത്ത് സംസാരിക്കുകയും കിറ്റുകൾ വാങ്ങാതിരിക്കുകയയും ചെയ്തു.
ഗുഹനാഥൻന്മാർ സ്ഥലത്തില്ലാതിരുന്ന ചിലവിടുകളിൽ കിറ്റുകൾ വാങ്ങിയെങ്കിലും വൈകുന്നേരത്തോടെ കിറ്റുകൾ പഞ്ചായത്ത് മെമ്പറുടെ വീട്ടിലേക്ക് തിരിച്ചെത്തിക്കുന്ന സ്ഥിതിയും ഉണ്ടായി. പാറമടക്ക് ലൈസൻസ് നൽകിയതിൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സമീപവാസികൾ സമരം സംഘടിപ്പിച്ചിരുന്നു.
പാറമടക്ക് ലൈസൻ നൽകുന്നതുമായി ബന്ധപ്പെട്ട് മുതലാളിയും പഞ്ചായത്ത് ഭരണസമിതിയും തമ്മിൽ വലിയ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പാറമട സമീപവാസികൾക്ക് വലിയ നഷ്ടം വരുത്തിവയ്ക്കുകയും ഇതിന്റെ പേരിൽ വലിയപ്രതിഷേധം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പാറമട മുതലാളിയുടെ നക്കാപ്പിച്ചയുമായി തങ്ങളുടെ വീട്ടിലെത്തിയ പഞ്ചായത്ത് മെമ്പറുടെ ഭർത്താവിന്റെ നടപടിയിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്