Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം, പോത്താനിക്കാട് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി.

കോതമംഗലം: പല്ലാരിമംഗലം, പോത്താനിക്കാട് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മുറ്റത്തുനടന്ന പരിപാടിയില്‍ ആന്റണി ജോണ്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് അധ്യക്ഷയായി. കോതമംഗലം തഹസില്‍ദാര്‍ (എല്‍ ആര്‍) കെ എം നാസര്‍ സ്വാഗതവും വില്ലേജ് ഓഫീസര്‍ കെ എം നാസര്‍ നന്ദിയും പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, പഞ്ചായത്ത് അംഗങ്ങള്‍, സിപിഐഎം ഏരിയാ കമ്മിറ്റി അംഗം കെ ബി മുഹമ്മദ്,ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍,റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പല്ലാരിമംഗലം വിളക്കത്ത് വീട്ടില്‍ മുഹമ്മദ് മൗലവിയാണ് പല്ലാരിമംഗലം വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിനായി 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത്.


പോത്താനിക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോണ്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോളി സണ്ണി,
പഞ്ചായത്ത് അംഗങ്ങളായ വിൽസൺ ഇല്ലിക്കൽ,സജി കെ വർഗീസ്,മേരി തോമസ്,സുമ ദാസ്,
തഹസിൽദാർ റേച്ചൽ കെ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു. കോതമംഗലം തഹസില്‍ദാര്‍(എല്‍ ആര്‍)കെ എം നാസര്‍ സ്വാഗതവും വില്ലേജ് ഓഫീസര്‍ ഇ ആര്‍ സന്തോഷ് നന്ദിയും പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...