Connect with us

Hi, what are you looking for?

CHUTTUVATTOM

പ്ലാസ്റ്റിക് മാലിന്യത്തിനോട് ഗുഡ് ബൈ പറഞ്ഞ് പല്ലാരിമംഗലം.

പല്ലാരിമംഗലം: ആധുനിക കാലഘട്ടത്തിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ പടിപടിയായി ഉപയോഗം കുറക്കുവാനും, ഉപയോഗിച്ചവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുവാനും കഴിയും. പല്ലാരിമംഗലത്ത് കഴിഞ്ഞ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ വൃത്തിയുള്ള പ്ലാസ്റ്റിക് പാഴ് വാസ്തുക്കൾ വീടുകളിലും, കച്ചവട സ്ഥാപനങ്ങളിലും നേരിട്ടെത്തി ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കയറ്റി അയക്കുന്ന പ്രവർത്തനം നടന്നു വരികയാണ്. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ 13 വാർഡുകളിലും ജനപ്രതിനികൾ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ വ്യത്തിഹീനമായ പ്ലാസ്റ്റിക്കുകളും, മറ്റ് പാഴ് വസ്തുക്കളും ശേഖരിക്കുന്ന പ്രവർത്തനം നടത്തി. ഈ പ്രവർത്തനത്തിലൂടെ ശേഖരിച്ച ഒരു ലോഡ് പാഴ് വസ്തുക്കൽ പ്രസിഡൻ്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, വാർഡ് മെമ്പർമാരായ സഫിയ സലിം, സീനത്ത് മൈതീൻ, അബൂബക്കർ മാങ്കുളം, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ എ രമണൻ, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ എന്നിവരുടെ നേതൃത്വത്തിൽ കയറ്റി അയച്ചു.

You May Also Like