പല്ലാരിമംഗലം. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും ലൈഫ് ഭവന പദ്ധതി അട്ടിമറിക്കും എതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ മാർച്ചും പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുടിൽ കെട്ടി സമരവും ജൂൺ 6 തിങ്കൾ രാവിലെ പത്ത് മണിക്ക് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ
എൻ.കെ. നാസർ ഉത് ഘാടനം ചെയ്യും.
17 മാസങ്ങൾ പിന്നിട്ട LDF ഭരണസമിതിയിലെ ഭരണക്കാരുടെ തമ്മിലടിയും സർക്കാർ നിയമങ്ങൾ കാറ്റിൽപറത്തി പൊതു ജനങ്ങളിൽ നിന്നും അധിക ഫീസുകൾ ഈടാക്കിയും സർവ്വ മേഖലയിലും അഴിമതി മൂലവും നാളിത വരെയായിട്ടും പാവപ്പെട്ടവന്റെ സ്വപ്നമായ അന്തിയുറങ്ങാൻ ഉള്ള ഒരു വീട് പോലും നൽകാതെ സമ്പൂർണ്ണ പരാജയത്തിലാണ്
സ്വജന പക്ഷപാതം അവസാനിപ്പിക്കുക
ആസൂത്രണം ചെയ്യാതെ പ്രഖ്യാപിച്ച പദ്ധതികൾ ഉപേക്ഷിക്കുക. നിലവാരമില്ലാത്ത നിർമാണങ്ങളിലെ ക്രമക്കേട് കണ്ടെത്തുക,
ഓഫിസ് പ്രവർത്തനം കാര്യക്ഷമമാക്കുക
പഞ്ചായത്തിൽ എത്തുന്ന പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കു നേരിടുന്ന കാലതാമസം ഒഴിവാക്കുക
അഴിമതി വിരന്മാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക.
സൂപ്പർ പ്രസിഡന്റ് ഭരണം അവസാനിപ്പിക്കുക ആശ്രയ കിറ്റിലെ തിരിമറി അന്വേഷിക്കുക.സർക്കാർ നിയമനങ്ങൾ കാറ്റിൽ പറത്തി വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരിൽ നിന്നും അധിക ഫീസ് ഈടാക്കുന്ന സെക്രട്ടറിയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുക.
കോവിഡ് കാലയളവിൽ ജോലിയെടുക്കാത്ത താത്കാലിക ജീവനക്കാർക്ക് പാർട്ടി ഫണ്ടിലേക്ക് കോഴ വാങ്ങി ശമ്പളം നൽകിയതിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്ത സമ്മേളനത്തിൽ ജനകീയ സമരസമിതി നേതാക്കളായ ജലീൽ പുല്ലാരി, കെ.എം ഇഖ്ബാൽ, അലി അൾട്ടിമ, ബാവ മുറിയോടിയിൽ, റെഷീദ് പെരുമ്പിച്ചാലി എന്നിവർ പങ്കെടുത്തു.
