പല്ലാരിമംഗലം: സംസ്ഥാന സർക്കാർ കൃഷി വകുപ്പിൻ്റെ സഹായത്തോടെ പല്ലാരിമംഗലം കൃഷിഭവനിൽ നിന്നും വിവിധയിനം പച്ചക്കറി തൈകൾ വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം
എ എ രമണൻ, കൃഷി ഓഫീസർ ഇ എം മനോജ്, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എം എ ഷുക്കൂർ, യു എ ജിംസിയ എന്നിവർ പ്രസംഗിച്ചു. വിവിധയിനങ്ങളിൽൽപ്പെട്ട 750 എണ്ണം പച്ചക്കറി തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. കൂടാതെ സബ്സിഡി നിരക്കിൽ പ്ലാവ്, ചെറി, പേരക്ക തുടങ്ങിയ തൈകളും വിതരണം ചെയ്തു.
