പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ ആറാം വാർഡ് പൈമറ്റം സ്കൂളിനോട് ചേർന്നുള്ള അങ്കണവാടിയുടെ മുറ്റത്ത് കുഞ്ഞുമക്കളുടെ ജീവന് ഭീഷണിയായി വലിയകുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. അങ്കണവാടി മുറ്റം കെട്ടുന്നതിൽ അധികാരികളുടെ അനാസ്ഥയും അഴിമതിയുമാണ് കുഴി രൂപപ്പെടാൻ കാരണമെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു. ആറുമാസമായി രൂപപ്പെട്ട കുഴിനികത്തി കുഞ്ഞുമക്കളുടെ ജീവൻ രക്ഷിക്കണമെന്ന് നിരന്തരം അംഗൻവാടി വർക്കറും, ഹെൽപ്പറും വാർഡ് മെമ്പറോട് അവശ്യപ്പെട്ടിട്ടും ഒരു നടപടിയും എടുക്കുന്നില്ല, കുട്ടികളെ പുറത്തിറക്കാതെ വാതിൽ അടച്ചു പൂട്ടി അകത്തു ഇരുത്തി വളരെ വിഷമിച്ചാണ് അങ്കണവാടി ജീവനക്കാർ കുട്ടികളെ നോക്കുന്നത്. എത്രയും പെട്ടന്ന് കുഴി നികത്തിയില്ലെങ്കിൽ നിയമ നടപടിയിലേക്ക് പോകുമെന്ന് ഡി വൈ എഫ് ഐ പൈമറ്റം മേഖലാ കമ്മിറ്റി സെക്രട്ടറി വി എസ് നൗഫൽ, പ്രസിഡന്റ് ഹക്കീംഖാൻ എന്നിവർ പറഞ്ഞു.

You must be logged in to post a comment Login