പല്ലാരിമംഗലം : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി ഗണിതോത്സവം എന്നപേരിൽ പല്ലാരിമംഗലം പഞ്ചായത്ത്തല ഗണിത സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പൈമറ്റം ഗവർമെന്റ് യു പി സ്ക്കൂളിൽ ആരംഭിച്ച തൃദിന സഹവാസ ക്യാമ്പ് കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തി ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ധിഖ്, ബ്ലോക് പ്രോഗ്രാം ഓഫീസർ എസ് എം അലിയാർ, ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി സിനി സി മാത്യു, പിടിഎ വൈസ് പ്രസിഡന്റ് കെ എ ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എം എ വത്സലൻ സ്വാഗതവും, എം പി റ്റി എചെയർപേഴ്സൺ ജാസ്മിൻ ഷാനവാസ് കൃതജ്ഞതയും പറഞ്ഞു.

You must be logged in to post a comment Login