കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്കായുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 92 ക്യാമ്പുകളിലായി കഴിയുന്ന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണമാണ് ഇന്ന് നടന്നത് .10 ദിവസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് കിറ്റിലുള്ളത്. 4 കിലോ അരി,1 കിലോ എണ്ണ, 2 കിലോ ആട്ട, 2 കിലോ സവാള, 1.5 കിലോ ഉരുളക്കിഴങ്ങ് എന്നിവ അടങ്ങുന്ന കിറ്റാണ് ഓരോരുത്തർക്കും നല്കുന്നത്. ആൻ്റണി ജോൺ MLA, തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്, വില്ലേജ് ഓഫീസർ നാസർ, പഞ്ചായത്ത് പ്രസിഡൻ്റ് PK മൊയ്തു, വാർഡ് മെമ്പർ ആമിനഹസ്സൻകുഞ്ഞ്, MMബക്കർഎന്നിവരുടെ സാന്നിധ്യത്തിൽ കടമുണ്ടയിൽ നിന്നാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചത്.
