പല്ലാരിമംഗലം : ഈട്ടിപ്പാറയിലെ റോഡ്കുഴിക്കൽ മണ്ണ്, മാഫിയയയും, റിയൽ എസ്സ്റ്റേറ്റ് മാഫിയയും, അധികാരികളും തമ്മിലുള്ള ഗൂഡാലോചന. ഇങ്ങനെ റോഡ് കുഴിക്കുമ്പോൾ റോഡ് വക്കിൽ സ്ഥലമുള്ളവർ പ്രതിഷേധിക്കേണ്ടതാണ്. പക്ഷെ ഈ വിഷയത്തിൽ അവരാരും പ്രതികരിക്കാത്തതിൽ വലിയ ഗൂഡാലോചനയുണ്ട്. വലിയ സ്വാദീനമുള്ള ചില ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഇവിടെ വലിയ തോതിൽ സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. റോഡ് എത്രമാത്രം താഴ്ത്തുന്നുവോ അത്രത്തോളം മണ്ണ് ഇവരുടെ സ്ഥലത്ത് നിന്നുമെടുത്ത് ഇവർക്ക് വിൽക്കുവാൻ സാധിക്കും.
റോഡ് താഴ്ത്തിയതോടുകൂടി ഏതാണ്ട് റോഡിൽനിന്നും പതിനൊന്നടി പൊക്കത്തിലായി സ്വകാര്യ വ്യക്തികളുടെ സ്ഥലം. തങ്ങളുടെ സ്ഥലം റോഡ് ലെവൽ ആക്കാനെന്ന വ്യാജേന ആയിരക്കക്കിന് ലോഡ് മണ്ണ് വിറ്റ് കാശുണ്ടാക്കാമെന്ന മോഹമാണ് റിയൽ എസ്റ്റേറ്റ് മാഫിയയും, മണ്ണ്മാഫിയയും, പഞ്ചായത്ത് അധികാരികളും തമ്മിലുള്ള ഗൂഡാലോചനക്ക് കാരണമെന്നാണ് മനസിലാകുന്നത്. പൊതുവെ കുടിവെള്ള ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് ഈ ഗൂഡാലോ നടപ്പിലായാൽ വലിയ കുടിവെള്ള ക്ഷാമം നേരിടേണ്ടിവരും.