കോതമംഗലം : ടർഫ് ഫുഡ്ബോൾ കോർട്ട്,മൾട്ടി ജിം,സ്വിമ്മിങ്ങ് പൂൾ, വാക്ക് വേ തുടങ്ങിയവ എല്ലാം ഒരു കുടക്കീഴിൽ എന്ന ലക്ഷ്യവുമായി പല്ലാരിമംഗലം ആസ്ഥാനമായി രൂപീകരിച്ച മിലാൻ സ്പോർട്സ് ഹബ്ബിന്റെ ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മിലാൻ സ്പോർട്സ് ഹബ്ബ് ചെയർമാൻ അനസ് കെ ബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ ഇ അബ്ബാസ്, വാർഡ് മെമ്പർമാരായ കെ എം മൈതീൻ,എ എ രമണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്പോർട്സ് ഹബ്ബ് കൺവീനർ ബിന്നി കെ ജോസ് സ്വാഗതവും സജി വർക്കി നന്ദിയും പറഞ്ഞു.
