×
Connect with us

NEWS

കൂറ്റപ്പിള്ളിക്കവല – വള്ളക്കടവ് റോഡിൻ്റെ നിർമ്മാണോദ്ഘാടനം നടത്തി.

Published

on

കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്തിലെ കൂറ്റപ്പിള്ളിക്കവല – വള്ളക്കടവ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.15 ലക്ഷം രൂപയാണ് പ്രസ്തുത നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്.ഈ റോഡ്‌ ഉൾപ്പെടെ മണ്ഡലത്തിൽ 60 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 7.50 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മറ്റ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, വാർഡ് മെമ്പർ എ എ രമണൻ, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്,എം എം ബക്കർ,കെ എം നൂർദീൻ,ഷിജീബ് സൂഫി, എം എം മക്കാർ തുടങ്ങിയവർ പങ്കെടുത്തു.

NEWS

ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു.

Published

on

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm വീതം രണ്ട് ഷട്ടറുകൾ തുറന്നത്.15 ഷട്ടറുകളുള്ള ഡാമിൻ്റെ നാല് എണ്ണമാണ് ഇന്ന് തുറക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

NEWS

നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

Published

on

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പി എം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ്, വി എച്ച് എസ് എസ് പ്രിൻസിപ്പൽ അജി സി എസ്, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു വി ആർ,ഹെഡ്മിസ്ട്രസ് ഡിഫി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിജു എം എം, എസ് എം സി ചെയർമാൻ രാഗേഷ് എം ബി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും സീനിയർ അധ്യാപകൻ രതീഷ് ബി നന്ദിയും രേഖപെടുത്തി.

Continue Reading

NEWS

പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

Published

on

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

Recent Updates

NEWS4 hours ago

ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു.

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ...

CRIME4 hours ago

ചെറുവട്ടൂര്‍ സ്വദേശിയായ ഓവര്‍സീയര്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയില്‍.

കൂത്താട്ടുകുളം: കെ.എസ്. ഇ.ബി ഓവര്‍സീയര്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയില്‍. കൂത്താട്ടുകുളത്തെ കെ.എസ്. ഇ.ബി ഓവര്‍സീയറായ ചെറുവട്ടൂര്‍ വേലമ്മക്കൂടിയില്‍ അബ്ദുള്‍ ജബ്ബാറി (54) നെയാണ് കൈക്കൂലി കേസില്‍...

CHUTTUVATTOM5 hours ago

വല്ലൂരാൻ ദേവസ്സിക്കുട്ടി നിര്യാതനായി.

കാലടി : എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇല്ലിത്തോട് തിരുഹൃദയ പള്ളി വികാരി ബഹു. ജോൺസൺ വല്ലൂരാൻ അച്ചന്റെ വത്സല പിതാവ് വല്ലൂരാൻ ദേവസ്സിക്കുട്ടി (89) നിര്യാതനായി. മൃതസംസ്കാരശുശ്രൂഷ ശനിയാഴ്ച...

SPORTS6 hours ago

ഖേലോ ഇന്ത്യയിൽ വെന്നി കൊടി പാറിച്ച് എം. എ കോളേജ്

കോതമംഗലം : ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മിന്നും പ്രകടനവുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്. മെയ് മാസം 24 ആം...

ACCIDENT9 hours ago

ചെറിയ പള്ളിക്ക് മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ ട്രസ്റ്റി മരണപ്പെട്ടു

കോതമംഗലം : കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ കറുകടം സ്വദേശിക്ക് ദാരുണാന്ത്യം. കറുകടം സ്വദേശിയും കോതമംഗലം ചെറിയപള്ളി മുൻ ട്രസ്റ്റിയുമായിരുന്ന പാലപ്പിള്ളിൽ വീട്ടിൽ എൽദോസ് (71)...

CRIME1 day ago

ബസിൽ ലൈംഗികാതിക്രമം; ഇരുമല്ലൂർ സ്വദേശി പിടിയിൽ

കോതമംഗലം : ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുമല്ലൂർ കുറ്റിലഞ്ഞി മേക്കേക്കുടിയിൽ ജലാൽ (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസിൽ...

CRIME2 days ago

ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ

കോതമംഗലം : കോതമംഗലം അമ്പലപ്പറമ്പിൽ ഇരുമ്പ് പൈപ്പ് കൊണ്ട് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശമിച്ച കേസിൽ പ്രതി പിടിയിൽ. കുത്തുകുഴി അമ്പലപ്പറമ്പ് ഭാഗത്ത് തുടക്കരയിൽ വീട്ടിൽ...

CRIME2 days ago

വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി

കോതമംഗലം ; കോതമംഗലം വെണ്ടുവഴിയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി പ്രായമായ സ്ത്രീയേയും, മകനേയും ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. മാറമ്പിള്ളി നോർത്ത് ഏഴിപ്രം...

NEWS2 days ago

നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി...

NEWS3 days ago

പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി...

CRIME3 days ago

മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ....

CRIME3 days ago

മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ...

NEWS3 days ago

ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ...

NEWS3 days ago

വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

കോതമംഗലം :-  കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്....

CHUTTUVATTOM3 days ago

സ്‌കൂളിന് സമീപമുള്ള മരം മുറിക്കണം: എസ്എഫ്ഐ പരാതി നല്‍കി

കവളങ്ങാട്: നെല്ലിമറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപകടകരമായ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കവളങ്ങാട് ഏരിയാ കമ്മിറ്റി പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി, പൊതുമരാമത്ത്...

Trending