പല്ലാരിമംഗലം: കോഴിക്കൂട്ടിൽക്കയറി കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി; ഇന്ന് കടവൂരിലാണ് സംഭവം.
കടവൂർ നോർത്ത് പുന്നമറ്റത്ത് രാജു എന്നയാളുടെ കോഴിക്കൂടി ലാ ണ് കൂറ്റൻ പെരുമ്പാമ്പ് കയറിയത്. കോഴികളുടെ ബഹളം കേട്ട് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.
ഒരു കോഴിയെ അകത്താക്കിയ പാമ്പ് മറ്റ് രണ്ടെണ്ണത്തിനെ കൊല്ലുകയും ചെയ്തു. വീട്ടുകാർ ചാത്തമറ്റം സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗീസ് എത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറുകയായിരുന്നു.



























































