മാലിന്യ മുക്ത നവകേരളംമാലിന്യ മുക്ത നവകേരളം പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സുകൃതം ശുചിത്വം’ പദ്ധതിയിൽ മാതൃകാ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെ സമ്പൂർണ്ണ ഹരിത കാമ്പസായി കോതമംഗലം എംഎൽഎ ആന്റണി ജോൺ പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ് അധ്യക്ഷത വഹിച്ചു. കോതമംഗലം വിദ്യാഭ്യാസ ജില്ലാഓഫീസർ പി സി ഗീത, പദ്ധതി വിശദീകരണം നടത്തി.
വിവിധ കളർ കോഡിലുള്ള വേസ്റ്റ് ബിന്നുകൾ, ബയോ ബിന്നുകൾ എന്നിവയുടെ വിതരണം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് നിർവഹിച്ചു. ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മയിൽ നിർവഹിച്ചു. യോഗത്തിൽ സമ്പൂർണ്ണ ഹരിത ക്യാമ്പസ് ബോർഡ് അനാച്ഛാദനവും നടത്തി. ഹെഡ്‍മാസ്റ്റർ പി എൻ സജിമോൻ, സ്റ്റാഫ്സെക്രട്ടറി ബിജു കെ നായർ, പിടിഎ വൈസ് പ്രസിഡണ്ട് കെ എച്ച് മക്കാർ, ഇ കെ അബ്ദുറഹിമാൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജോർജ് കെ തോമസ്, വൊക്കേഷൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുനിത രമേശ് എന്നിവർ സംസാരിച്ചു.