Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ സ്കൂൾ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ സ്കൂൾ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി എ എം ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ(വിദ്യാകിരണം പദ്ധതി)ഡാൽമിയ തങ്കപ്പൻ പദ്ധതി വിശദീകരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്  നിസാമോൾ ഇസ്മായിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ ഇ അബ്ബാസ്,പഞ്ചായത്ത് മെമ്പർമാരായ സീനത്ത് മൈതീൻ,സഫിയ സലിം,കെ എം അബ്ദുൾ കരീം,അബൂബക്കർ മാങ്കുളം,കെ എം മൈതീൻ,അഷിത  അൻസാരി,റിയാസ് തുരുത്തേൽ,ഷാജിമോൾ റഫീഖ്,നസിയ ഷമീർ,എ എ രമണൻ,പി ടി എ പ്രസിഡന്റ് ഷിജീബ്  എൻ എസ്,മാതൃസംഗമം ചെയർപേഴ്സൺ ഷെരീഫ റഷീദ്,ഡി ഇ ഓ ലത കെ,ബി പി സി സജീവ് കെ ബി,ഹെഡ്മാസ്റ്റർ സോമ കുമാരൻ വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പ്രിൻസിപ്പൽ ദീപ ജോസ്  സ്വാഗതവും വി എച്ച് എസ് ഇ പ്രിൻസിപ്പൽ സ്മിറ്റി ജേക്കബ് കൃതജ്ഞതയും പറഞ്ഞു.

പല്ലാരിമംഗലം സ്കൂളിൽ 3 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. ഒന്നാം പിണറായി സർക്കാരാണ് സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ തുക അനുവദിച്ചത്.1932 ൽ സ്വകാര്യ വിദ്യാലയമായി ആരംഭിച്ച പല്ലാരിമംഗലം ഗവ. വൊക്കേഷണൽ സ്കൂൾ 1948 ലാണ് സർക്കാരിലേക്ക് കൈമാറിയത്.ഏകദേശം 90 വർഷം പഴക്കമുള്ള സ്കൂളിൽ 1000 ൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടെ 3 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ഇവിടെ ആദ്യ ഘട്ടത്തിൽ 6 ക്ലാസ് മുറികൾ അടങ്ങിയ പുതിയ ബ്ലോക്കും ആധുനിക സൗകര്യത്തോട് കൂടിയുള്ള ഡിജിറ്റൽ ലൈബ്രറിയും,ആധുനിക ലാബും പൂർത്തീകരിച്ചു.

രണ്ടാം ഘട്ടത്തിൽ 3 നിലകളിലായി 9 ക്ലാസ്സ് മുറികളും ഓഫീസ് സമുച്ചയവും,ടോയ്ലറ്റ് അനുബന്ധ സൗകര്യങ്ങളും അടങ്ങുന്ന ബ്ലോക്കിന്റെ നിർമ്മാണവുമാണ് പൂർത്തീകരിച്ചത്.സ്കൂളിന്റെ  ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....