പല്ലാരിമംഗലം: കേരളം സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയയതിൻ്റെ വാർഷികമായ ഏപ്രിൽ 18 പല്ലാരിമംഗലത്ത് സാക്ഷരതാ പ്രഖ്യാപന ദിനമായി ആചരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ദിനാചരണം വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എം അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മൈതീൻ, വാർഡ് മെമ്പറന്മാരായ അബൂബക്കർ മാങ്കുളം, കെ എം മൈതീൻ, ഷാജിമോൾ റഫീഖ്, എ എ രമണൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ സ്വാഗതവും, സാക്ഷരതാ പ്രേരക് എം പി സുഫൈറ കൃതജ്ഞതയും പറഞ്ഞു.1991 ഏപ്രിൽ 18നാണ് കേരളം സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ചത്.
