പല്ലാരിമംഗലം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസ്സ് ഉപയോഗിക്കുന്നതിനായി പല്ലാരിമംഗലം ഒമ്പതാം വാർഡിലെ വിദ്യാർത്ഥിക്ക് ഡി വൈ എഫ് ഐ അടിവാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ടെലിവിഷൻ നൽകി. ആന്റണി ജോൺ എം എൽ എ വിദ്യാർത്ഥിയുടെ പിതാവിന് ടെലിവിഷൻ കൈമാറി. ഡി വൈ എഫ് ഐ അടിവാട് മേഖല സെക്രട്ടറി കെ എ യൂസഫ്,ബ്ലോക്ക് കമ്മിറ്റി അംഗം പി എം സിയാദ്, സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എംഎം ബക്കർ, ബ്ലോക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ്, മേഖലാ കമ്മിറ്റി അംഗങ്ങളായ എൽദോസ് ലോമി, സലാം കീപ്പുറത്ത്, എന്നിവർ പങ്കെടുത്തു.
