പല്ലാരിമംഗലം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും, സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററുകളുടെ ഭാഗമായി പല്ലാരിമംഗലത്ത് ആരംഭിക്കുന്ന സി എഫ് എൽ റ്റി സിക്കായി വിട്ടു നൽകിയ കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂളിൽ ഡി വൈ എഫ് ഐ പൈമറ്റം മേഖല കമ്മിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 30 ബെഡുകൾ അടങ്ങിയ സൗകര്യമാണ് ഒന്നാം ഘട്ടത്തിൽ ഇർഷാദിയ സ്കൂളിൽ ഒരുങ്ങുന്നത്.
ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, വാർഡ് മെമ്പർ എ എ രമണൻ, പൈമറ്റം മേഖല സെക്രട്ടറി വി എസ് നൗഫൽ, പ്രസി ഡിഡന്റ് ഹക്കീം ഖാൻ, ജോയിന്റ് സെക്രട്ടറി ജോസ് വർക്കി, സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം വി എം അനിൽകുമാർ, കൂറ്റംവേലി ബ്രാഞ്ച് സെക്രട്ടറി ഷിജീബ് സൂഫി തുടങ്ങിയവർ പങ്കെടുത്തു.