അടിവാട് : അടിവാട് ടൗണിലും പരിസര പ്രദേശങ്ങളിലും സമീപകാലത്തായി തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് പോത്താനിക്കാട് കെ എസ് ഇ ബി സബ്ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിവേദനം നൽകി. അനവധി വ്യാപാര സ്ഥാപനങ്ങളും, ധനകാര്യ സ്ഥാപനങ്ങളും, ഗവവർമെൻ്റ് ഓഫീകളും, സ്കൂളുകളുമെല്ലാം പ്രവർത്തിക്കുന്ന അടിവാട് ടൗണിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിശ്വാസികളെ സംമ്പന്ധിച്ചിടത്തോളംവൃതാനുഷ്ഠാനവും, പെരുന്നാളുമൊക്കെ കടന്നു വരുന്ന സാഹചര്യവും, വ്യാപാരികൾക്ക് സീസൺ കച്ചടവടം നടക്കുകയും ചെയ്യുന്ന അവസരത്തിൽ തുടർച്ചയായി വൈദുതി തടസ്സം നേരിടുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അടിയന്തിര പ്രശ്ന പരിഹാരം ഉണ്ടാകണമെന്നും ഒ ഇ അബ്ബാസ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പി എം സിയാദ്, എം പി ഷെമീർ, ഹക്കീം മുഹമ്മദ് എന്നിവരും സന്നിഹിതരായി.
