പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന നിർധന ഗൃഹനാഥൻ്റെ ചികിത്സക്കായി സി പി ഐ എം അടിവാട്, അടിവാട് ഈസ്റ്റ് ബ്രാഞ്ചുകൾ ചേർന്ന് സമാഹരിച്ച ചികിത്സാ ധനസഹായം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഏറ്റുവാങ്ങി. ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം കെ എം ഷാജി, ബ്രാഞ്ച് സെക്രട്ടറി എൽദോസ് ലോമി, പി എം സിയാദ്, യു എച്ച് മുഹിയുദ്ധീൻ, കെ എ മുഹമ്മദ്, ടി എസ് അജുമൽ, അഫീസ് ബഷീർ, കെ കെ അബ്ദുൾ റഹ്മാൻ, ഹക്കിം മുഹമ്മദ്, പി എസ് ഷാമോൻഷാ എന്നിവർ സന്നിഹിതരായി.
